കൂട്ടത്തോടെ നോമിനേറ്റ് ചെയ്തു ആ മത്സരാർത്ഥി പുറത്തേക്ക് പ്രേക്ഷകർക്ക് ഇത് താങ്ങാനാകുമോ?സംഭവബഹുലമായ നോമിനേഷൻ

വാരാന്ത്യം പോലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡാണ് തിങ്കാളാഴ്ചയിലേത്. ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് ബിഗ് ബോസ് ഹൗസിൽ നോമിനേഷൻ നടക്കുന്നത്. മത്സരം കടുക്കുന്ന സാഹചര്യത്തിൽ ഇക്കുറി എവിക്ഷൻ ലിസ്റ്റിൽ ആരൊക്കെ എത്തുമെന്നുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. അഞ്ചാം ആഴ്ചയിലെ ക്യാപ്റ്റനായ റംസാനെ ഒഴികെ ബാക്കിയുള്ള എല്ലാ മത്സരാർഥികളേയു നോമിനേറ്റ് ചെയ്യാം. കൺഫെഷൻ റൂമിലെത്തി പേരുകൾ നിർദ്ദേശിക്കുന്ന മത്സരാർഥികളെയായിരുന്നു കഴിഞ്ഞ ദിവസം കാണിച്ചത്.

ഋതുവിന്റേയും രമ്യ പണിക്കരുടേയും പേരാണ് അഡോണി പറഞ്ഞത്. തുളസി ടീച്ചര്‍ എന്ന ക്യാരക്ടറിലേക്ക് ഋതു എത്തിയില്ലെന്നും രമ്യയ്ക്ക് പ്രിൻസിപ്പൾ റോളിലേയ്ക്ക് വന്നില്ലെന്നും ഇവരെ നോമിനേറ്റ് ചെയ്തു കൊണ്ട് അഡോണി പറഞ്ഞു. നോബി സജ്‍ന- ഫിറോസിനേയും മജിസിയ ഭാനുവിനേയുമാണ നോമിനേറ്റ് ചെയ്തത്. സജ്ന ഫിറോസ് ഹൗസിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും . മത്സരബുദ്ധിയോട് കൂടി തനിക്ക് എതിരെ മജ്‍സിയ ഒരായുധം ഉപയോഗിക്കുന്നുണ്ടെന്നും നോബ പറഞ്ഞു., ഋതുവും മജിസിയയുടെ പേര് പറഞ്ഞിരുന്നു, വിമർശനം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് കാരണമായി പറഞ്ഞത്. രമ്യയുടേതായിരുന്നു മറ്റൊരു പേര്. മറ്റുള്ളവരുമായി സിങ്ക് ആയിട്ടില്ലെന്നാണ് കാരണമായി പറഞ്ഞത്.

പിന്നീട് എത്തിയത് കിടിലൻ ഫിറോസാണ്. സജിന ഫിറോസിന്റേയും രമ്യയുടേയും പേരാണ് പറഞ്ഞത്. മറ്റുള്ളവരെ അസ്വസ്ഥരാക്കുകയാണ് സജ്‍ന- ഫിറോസെന്നും മറ്റുള്ളവരുടെ ഒപ്പം രമ്യ എത്തുന്നില്ലെന്നും കാരണമായി പറഞ്ഞു. സജ്‍ന- ഫിറോസിന്റേയും രമ്യാ പണിക്കരുടേയും പേരാണ് സന്ധ്യ മനോജ് പറഞ്ഞത്. മണിക്കുട്ടൻ പറഞ്ഞത് അനൂപിന്റേയും കിടിലൻ ഫിറോസിന്റേയും പേരാണ്.. ഡിംപലിനേയും സജ്ന-ഫിറോസിനേയുമാണ് ഭാഗ്യലക്ഷ്മി നോമിനേറ്റ് ചെയ്തത്. നമ്മള്‍ പറയുന്നത് കേള്‍ക്കില്ല, അവര്‍ പറയുന്നത് എല്ലാവരും കേള്‍ക്കണമെന്നും വാശി പിടിക്കുകയാണ് ഡിംപലെന്നും സത്യസന്ധത എന്ന് വെറുതെ വാദം പറയുന്ന, അനാരോഗ്യകരമായ പ്രവര്‍ത്തനം നടത്തുന്നവരാണ് ഫിറോസ്- സജ്‍നയെന്നും കാരണമായി പറഞ്ഞു.

സായ് വിഷ്ണുവിന്റേയും ഋതുവിന്റേയും പേരാണ് മജ്സിയ ഭാനു പറഞ്ഞത്.വലിയ സ്വപ്‍നങ്ങളുള്ള സായ് വിഷ്‍ണു എന്നാൽ തന്റെ പ്ലാറ്റ്‍ഫോം ഉപയോഗിക്കുന്നില്ലെന്നാണ കാരണമായി പറഞ്ഞത്. ഋതുവും പ്ലാറ്റ്ഫോം വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല എന്നായിരുന്നു മജ്സിയ നൽകിയ കാരണം. പിന്നീട് എത്തിയ ഫിറോസ്- സജ്‍ന ഋതുവിനേയും മജിസിയ ഭാനുവിന്റേയും പേരാണ പറഞ്ഞത്. മജ്‍സിയ മൈക്ക് ഊരിവയ്‍ക്കാൻ പറഞ്ഞുവെന്നാണ് കാരണായി പറഞ്ഞത്. എന്നാൽ ഋതു പാട്ടിൽ ഒതുങ്ങി പോകുകയാണെന്നും പറഞ്ഞു.മറ്റുള്ളവരെ വേദനിപ്പിക്കുന്നവരാണ് ഫിറോസും സജ്‍നയും. സ്വന്തം പ്രശ്‍നങ്ങള്‍ മനസിലാക്കാത്ത ആളാണ് ഡിംപലെന്നും സൂര്യ നോമിനേറ്റ് ചെയ്തു കൊണ്ട് പറഞ്ഞു. സജ്‍ന- ഫിറോസും ഡിംപലിനേയുമാണ അനൂപ് നോമിനേറ്റ് ചെയ്തത്. നല്ലതായി സംസാരിക്കാൻ കഴിവുള്ള കിടിലൻ ഫിറോസ് ക്യാപ്റ്റൻസി ടാസ്‍ക് ഉപയോഗിച്ചിട്ടില്ല. ഋതു മന്ത്ര തന്റെ കഥാപാത്രത്തിന് ബഹുമാനം കൊടുത്തിലെന്നും നേമിനേറ്റ് ചെയ്തു കൊണ്ട് പറഞ്ഞു. മോര്‍ണിംഗ് ആക്റ്റീവിറ്റിയില്‍ കള്ളം പറയകുയാണ് ഡിംപല്‍ ചെയ്‍തത്. സ്വന്തമായ നിലപാടില്ലാത്ത ആളാണ് മജിസിയയെന്നും , സായ് അഭിപ്രായപ്പെട്ടു. ഋതു മന്ത്ര ശ്രമിക്കുന്നുണ്ടെങ്കിലും മികച്ച രീതിയിലേക്ക് വരുന്നില്ല. സ്വന്തം കാഴ്‍ചപ്പാടില്‍ മാത്രം ഒതുങ്ങി നിൽക്കുന്ന ആളാണ് സായ് വിഷ്ണുവെന്നും ഡിംപൽ പറഞ്ഞു. ഏറ്റവും ഒടുവിൽ റംസാൻ ആയിരുന്നു എത്തിയത്. മജ്സിയയുടേയും ഡിംപലിന്റേയും പേരാണ് പറഞ്ഞത്. ഏറ്റവും സ്‍പോര്‍ട്‍സ്‍മാൻ സ്‍പിരിറ്റുണ്ടെന്ന് പറയുന്ന മജ്‍സിയ ടാസ്‍കില്‍ അത് കാട്ടുന്നില്ല. ശരിയായ വ്യക്തിത്വമല്ല ഡിംപലിന്റേതെന്നും റംസാൻ പറഞ്ഞു.

കിടിലൻ ഫിറോസ്- രണ്ട്, സായ് വിഷ്‍ണു- രണ്ട്, രമ്യാ പണിക്കര്‍- നാല്, റിതു മന്ത്ര- അഞ്ച്, മജ്‍സിയ- അഞ്ച്, ഡിംപല്‍ – അഞ്ച്, സജ്‍ന ഫിറോസ്- ആറ് എന്നിങ്ങനെയായിരുന്നു നോമിനേഷൻ വന്നത്.

മത്സരാർഥികളെ പോലെ തന്നെ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് എപ്പിസോഡിനായി കാത്തിരിക്കുന്നത്. പലരും തങ്ങളുടെ അടുത്ത സുഹൃത്തുക്കളെയാണ് നേമിനേറ്റ് ചെയ്തിരിക്കുന്നത്

Noora T Noora T :