വികസനമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ബിജെപിയുടെ കൂടെ നേരെ പോകാം ; കൃഷ്ണകുമാ

നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിൽ നടൻ കൃഷ്ണകുമാറാണ് മത്സരിക്കുന്നത്. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്ന് കൃഷ്ണകുമാർ . ശ്രീധരന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

നിലവില്‍ തിരുവനന്തപുരത്ത് വികസനമില്ലാത്ത അവസ്ഥയാണ്. എടുത്തുകാണിക്കാന്‍ കഴിയുന്ന വികസനമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കഴക്കൂട്ടം ബൈപ്പാസാണ് എടുത്തുപറയാന്‍ കഴിയുന്ന ഒന്ന്. വികസനമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ബിജെപിയുടെ കൂടെ നേരെ പോകാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

അതെ സമയം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു എന്നതാണ് ഈ സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രത്യേകത. മഞ്ചേശ്വരത്തും കോന്നിയിലും ആണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് മണ്ഡലത്തിലും നേമത്ത് കുമ്മനം രാജശേഖരനും ആണ് മത്സരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുന്നത് സികെ പത്മനാഭനാണ്. അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തിരൂരിലും മത്സരിക്കും.

മാനന്തവാടിയില്‍ മത്സരിക്കുന്നത് മണിക്കുട്ടനാണ്. ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസും സ്ഥാനാര്‍ത്ഥിയാകും. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.

Noora T Noora T :