ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങൾ വിചാരിച്ച ആ കാര്യം; രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു; ജാതിയും മതവും പ്രശ്ശ്‌നമല്ല

രഞ്ജിനി വിവാഹം കഴിക്കാൻ പോകുന്നു” എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് . രഞ്ജിനി തന്നെയാണ് വീഡിയോയിൽ താൻ സ്വയംവരം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന തരത്തിൽ സംസാരിക്കുന്നത്.ഫ്‌ളവേഴ്‌സ് ചാനലിൽ വരാൻ പോകുന്ന റിയാലിറ്റി ഷോയെ കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്

രഞ്ജിനിയുടെ വിവാഹത്തെ കുറിച്ച് മുൻപും സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. യൂ ട്യൂബ് ചാനൽ വഴി തനിക്ക് വിവാഹം കഴിക്കാൻ താത്പര്യം ഇല്ലെന്നും ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം എന്നും രഞ്ജിനി ചോദിച്ചിട്ടുണ്ട്. മാത്രമല്ല രഞ്ജിനിയുടെ വിവാഹം നടന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നതായും ഇപ്പോൾ അതില്ലെന്നും രഞ്ജിനിയുടെ അമ്മൂമ്മ പറഞ്ഞ വീഡിയോയും വൈറൽ ആയിരുന്നു.

രഞ്ജിനിയുടെ വാക്കുകൾ …

ഈ ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്ന് പറയും പോലെയാണ്, ലോക് ഡൌൺ സമയത്തു വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ വന്നു. ഇങ്ങനെ ഒന്നും അയാൽ പോരാ, ഈ സ്റ്റേജ് ഷോസും, ഫ്രണ്ട്സും മാത്രം പോരാ ജീവിതത്തിൽ മറ്റെന്തോ കൂടി വേണം എന്ന്. എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങൾ കരുതിയ ആ കാര്യം”

ഇവൾക്ക് വട്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞാൻ അതങ്ങു തീരുമാനിച്ചു. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോകുന്നു. എന്ന് കരുതി പെണ്ണുകാണാൻ നിന്നുകൊടുക്കാനും, കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയം വരം. ശ്രീരാമൻ സീതയെ കെട്ടിയപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയ പോലെ, ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ ഞാൻ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്ശ്‌നം അല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം ഉണ്ടാകും. അപ്പോൾ എന്റെ സ്വയം വരം കാണാൻ റെഡി ആയിക്കോളൂ…” ,

Noora T Noora T :