മലയാളികളുടെ പ്രിയ ഗായിക സരിത എത്തുന്നു; ബഡ്ഡി ടോക്ക്സുമായി… നിങ്ങളിലേക്ക്!

സരിതാ റാം എന്ന ഗായികയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വേറിട്ട ശബ്ദ മാധുര്യം കൊണ്ടും ഏത് പാട്ടും വഴങ്ങുന്ന സ്വരഭംഗി കൊണ്ടും സരിതയുടെ നിരവധി ഗാനങ്ങള്‍ക്കെല്ലാം ആരാധകർ ഏറെയാണ്. പത്താം വയസില്‍ യേശുദാസിനൊപ്പം റെക്കോഡിംഗ്, തൊട്ടടുത്ത വര്‍ഷം എസ്.പി ബാലസുബ്രഹ്മണ്യയുമായി ഒരു ഡ്യുയറ്റ്, അങ്ങനെ നിരവധി അപൂര്‍വ്വാനുഭങ്ങളാണ് സരിത സ്വന്തമാക്കിയത്
ഏഴാം വയസു മുതൽക്കേ സംഗീതവുമായി സജീവമാണെങ്കിലും മലയാള സിനിമയിൽ സരിതയുടെ സ്വരം പുതുസ്വരമാണ്.

സൗക്കാർപ്പേട്ടൈ, ബ്രൂസ്‍ലി ഫൈറ്റേഴ്സ് 2, ശിവഗംഗ തുടങ്ങിയ ദക്ഷിണേന്ത്യൻ ചിത്രങ്ങളിലെല്ലാം പാടിയിട്ടുണ്ട്. കർണാടികും മെലഡിയും സൂഫിയും റാപും നാടക സംഗീതവും തുടങ്ങി ഒട്ടുമിക്ക സംഗീത ശൈലികളും സരിതയുടെ കൈപിടിയിൽ ഒതുങ്ങുന്നവയാണ്. ജീവിതം തന്നെ സംഗീതത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് സരിത. ലോക്ക് ഡൗണിന് ശേഷം സംഗീതവും ടിവി ആങ്കറിങും സ്റ്റേജ് ഷോകളുമൊക്കെയായി സരിത വീണ്ടും സജീവമാകുകയാണ്

ഈ തിരക്കിനിടയിലും സരിതയും സഹപ്രവർത്തകരും ഒരുമിച്ച് ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്. ബഡ്ഡി ടോക്ക്സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലൂടെ കലാ സാംസ്‌കാരിക മേഖലയെ ‌ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സിനിമ പ്രമോഷൻ , സ്ഥലങ്ങൾ. സംഗീതം, ഡാൻസ്, സാഹിത്യം, വ്യക്തികളുടെ ജീവിതാനുഭവങ്ങൾ , യാത്ര ഇവയെല്ലാം ഉൾപ്പെടുത്തിയ ഒരു യൂട്യൂബ് ചാനലിലാണ് തുടക്കം കുറിച്ചത്

സിനിമാ ഇന്റസ്ട്രിയിൽ ഒതുങ്ങിക്കൂടി നിൽക്കുന്നവരെ ചാനലിലൂടെ പുറത്തേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് സരിത പറയുന്നത്. കൂടാതെ പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് സരിത ഉറച്ച് വിശ്വസിക്കുന്നു

ജലസേചന വകുപ്പിൽ എഞ്ചിനീയറായിരുന്ന രാമചന്ദ്രൻ നായരുടെയും ലീലാ ഭായിയുടെയും മകളാണ് സരിത. മകൾക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നതും അച്ഛനാണ്. അനിയൻ ശരത് ദക്ഷിണേന്ത്യയിൽ തന്നെ അറിയപ്പെടുന്ന കീബോർഡ് പ്രോഗ്രാമർ കൂടിയാണ്. അനിയനാണ് സരിതയ്ക്കു പിന്നിലെ മറ്റൊരു വലിയ ശക്തി. മകൾ സൂര്യദത്തയും അമ്മയുടെ പാട്ടുകളുടെ വലിയ ആരാധികയാണ്

Noora T Noora T :