കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം; ഇ.ശ്രീധരന് ബി.ജെ.പി വാഗ്ദാനം നല്‍കിയിട്ടുണ്ട്

ബിജെപിയുടെ അജണ്ട തനിക്ക് മനസ്സിലായെന്ന് നടന്‍ ശ്രീനിവാസന്‍. ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങളാണ് അവര്‍ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനിവാസന്റെ വാക്കുകളിലേക്ക്

ഇ.ശ്രീധരന് ബി.ജെ.പി എന്തോ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ സംശയം പ്രകടിപ്പിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തില്‍ സി.പി.എം തന്നെ അധികാരത്തിലെത്തട്ടെ എന്ന് അവര്‍ കരുതുന്നു. തുടര്‍ച്ചയായി അധികാരത്തിലിരിക്കുമ്പോഴുള്ള അപചയം കാരണം സി.പി.എം സ്വയം നശിക്കുമെന്നാണ് ചിലയാളുകള്‍ പറയുന്നതെന്നും ശ്രീനിവാസന്‍ പറയുന്നു. ബംഗാളിലെ സി.പി.എമ്മിന്റെ അവസ്ഥ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ.ശ്രീധരന്‍ നല്ല മനുഷ്യനാണ് എന്ന് അഭിപ്രായപ്പെട്ട ശ്രീനിവാസന്‍, ബി.ജെ.പി അദ്ദേഹത്തിന് കാര്യമായ എന്തോ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സംശയം പ്രകടിപ്പിച്ചു. ട്വന്റി 20 പോലുള്ള പ്രസ്ഥാനത്തിലാണ് ശ്രീധരന്‍ വരേണ്ടിയിരുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

Noora T Noora T :