ബിഗ് ബോസ്സിലെ അഡോണിയെ തേചൊട്ടിച്ച് എയ്ഞ്ചൽ; പുള്ളിക്കാരിക്ക് മിസ്റ്റർ ജെനെ മതി !

ബിഗ്ബോസ് വീട്ടിലെ പ്രണയജോഡികളാണ് എയ്ഞ്ചലും അഡോണിയും. ഇരുവരും തമ്മിലുള്ള പ്രണയക്കാഴ്ചകളൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുപത്തിമൂന്നാം ദിവസം രാവിലെ തന്നെ എയ്ഞ്ചൽ ബിഗ്ബോസിനോട് നടത്തിയ സംഭാഷണമാണ് ശ്രദ്ധ നേടിയത്. ക്യാമറാക്കണ്ണുകളെ നോക്കി ‘അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നെന്ന് പറഞ്ഞ എയ്ഞ്ചൽ പുതിയ ഇടത്തിൽ തനിക്ക് കിട്ടിയ ചേട്ടൻമാരെയും ചേച്ചിമാരെയും അനിയന്മാരെയും അനിയത്തിമാരെയും കുറിച്ച് പറഞ്ഞു.

പിന്നീട് പറഞ്ഞ കാര്യങ്ങളിലാണ് പ്രേക്ഷകരുടെ ശ്രദ്ധയുടക്കിയത്. താനിവിടെ വളരെ സന്തോഷത്തിലാണ് എന്നും അമ്മയെ ഒരുപാടൊരുപാട് മിസ്സ് ചെയ്യുന്നുവെന്നും ജോണിനെ മിസ്സ് ചെയ്യുന്നുവെന്നും എയ്ഞ്ചൽ പറഞ്ഞു. ‘മിസ്റ്റർ ജെനെ തെരക്കി എന്ന് പറയണം. ഇതൊന്നും ഒന്നുമില്ല, ജസ്റ്റ് അത്രയേ ഉള്ളു. ഒന്നും ടെൻഷനടിക്കണ്ട, ഞാൻ വരും വെയിറ്റ് ചെയ്യണം എന്ന് പറയണം. അവിടുത്തെ അമ്മയെ എല്ലാം തെരക്കിയതായി പറയണം. ഇത്തവണ എലിമിനേഷനിൽ ഞാനുണ്ട് അമ്മാ. എനിക്കെന്താണ് ചെയ്യണ്ടത് എന്ന് അറിയില്ല. പുറത്ത് എനിക്ക് അത്ര ഫാൻസുണ്ടോ എന്നും അറിയില്ല. പ്രാർത്ഥിക്കണം.

തന്ന വാക്ക് പാലിക്കാൻ പറ്റുമോ എന്ന് എനിക്കറിയില്ല. ഇവിടെ കുറച്ച് കാര്യങ്ങളൊക്കെയുണ്ട്. ഞാൻ വന്നതിന് ശേഷം പറയാം. ബിഗ്ബോസ് കെയറിങ്ങാണ്, വേറെ ലെവലാണ്.’ എന്നായിരുന്നു എയ്ഞ്ചലിൻ്റെ തുറന്നു പറച്ചിൽ. അതേസമയം എയ്ഞ്ചലിന് പുറത്ത് മറ്റൊരു കാമുകനുണ്ടെന്ന സൂചന എയ്ഞ്ചൽ നേരത്തേ നൽകുകയും ചെയ്തിരുന്നു. മിസ്റ്റർ ജെ എന്ന പേരിലാണ് അദ്ദേഹത്തെ എയ്ഞ്ചൽ പരാമർശിച്ചത്. കിടിലം ഫിറോസിനും കക്ഷിയെ അറിയാം. അതിനിടെയാണ് വീട്ടിനുള്ളിൽ എയ്ഞ്ചൽ അഡോണിക്കൊപ്പം പ്രണയട്രാക്ക് പിടിച്ചത്. എന്നാൽ വന്ന് ആദ്യത്തെ ആഴ്ച തന്നെ മൂന്ന് വോട്ടുകളുമായി എയ്ഞ്ചൽ നോമിനേഷൻ പട്ടികയിലും ഉൾപ്പെട്ടിരുന്നു.

bigboss

Revathy Revathy :