അത് മണിക്കുട്ടൻ തന്നെയായിരുന്നു; പ്രണയം തുറന്ന് പറഞ്ഞ് സൂര്യ; മണികുട്ടന്റെ പ്രതികരണം കേട്ടോ

വീട്ടിനുള്ളിലെ ഒരാളോട് ഇഷ്ടമുണ്ടെന്ന സൂര്യയുടെ തുറന്നുപറച്ചിൽ വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. സൂര്യ ഇഷ്ടപെട്ടത് മണികുട്ടനെ ആണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ

രാത്രി എല്ലാവരും ഉറങ്ങിയ ശേഷം ഗാർഡൻ ഏരിയയിൽ വന്നു നിന്നു കൊണ്ട് തൻ്റെ മനസ്സിലുള്ള ഒരു ഇഷ്ടം തുറന്ന് പറയുകയായിരുന്നു സൂര്യ സ്വിമ്മിങ് പൂളിലെ വെള്ളം തെറിപ്പിച്ചു കൊണ്ട് പാട്ടു പാടിയും പ്രണയാർദ്രമായിട്ടായിരുന്നു സൂര്യ തൻ്റെ മനസ് തുറന്നത്. ഇത് കണ്ടിരുന്ന മോഹൻലാൽ പിറ്റേദിവസം അത് ചോദിക്കുകയും ചെയ്തു.

മത്സരാർത്ഥികൾ കണ്ടെത്തിയത് അത് മണിക്കുട്ടനായിരുന്നു എന്നാണ്. എന്നാൽ അത് ശരിവെക്കുകയാണ് സൂര്യ ഇപ്പോൾ. മണിക്കുട്ടനോട് ഇക്കാര്യം സൂര്യ തുറന്ന് പറഞ്ഞിരിക്കുകയാണ്. മണിക്കുട്ടനോട് മാത്രമായിട്ടാണ് സൂര്യ ഇക്കാര്യം മാറ്റിയിരുത്തി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം താൻ പറഞ്ഞ ഇഷ്ടം തോന്നിയെന്ന് പറഞ്ഞ ആ ബഹുമാനമുള്ള വ്യക്തി മണിക്കുട്ടനാണ് എന്നായിരുന്നു സൂര്യ പറഞ്ഞത്. ഇത് കേട്ട മണിക്കുട്ടൻ ആശ്ചര്യത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്.

നന്ദി പറഞ്ഞ മണിക്കുട്ടനോട് അങ്ങനെ തോന്നാനുണ്ടായ കാരണത്തെ പറ്റിയും സൂര്യ വിശദമാക്കി. തൻ്റെ അച്ഛനും അമ്മയും മാത്രമായിരുന്നു തനിക്കിതുവരെ ചെവി തന്നിരുന്നതെന്നും ഇവിടെ വന്നപ്പോൾ ആ പരിഗണന തനിക്ക് കിട്ടിയത് മണിക്കുട്ടൻ്റെ പക്കൽ നിന്നായതു കൊണ്ടാണ് ഇഷ്ടവും ബഹുമാനവും തോന്നിയതെന്നും സൂര്യ വ്യക്തമാക്കി. ആ സ്നേഹം അതുപോലെ നിൽക്കട്ടെയെന്നും അതിലൊരു മാറ്റവും ഉണ്ടാകാതിരിക്കട്ടെ എന്നും മണിക്കുട്ടൻ സൂര്യയോട് പറഞ്ഞു.

Noora T Noora T :