രാജകുമാരിയെ പോലെ നമിത പ്രമോദ്; അഴകൊത്ത യവന സുന്ദരിയെന്ന് ആരാധകർ

മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. ഇപ്പോഴിതാ നമിതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇൻസ്റ്റയിൽ വൈറലായിരിക്കുകയാണ്. പെയ്ൽ പിങ്കും സ്വർണ്ണ നിറവും ചേർന്ന വസ്ത്രമണിഞ്ഞ് സുന്ദരി ആയിട്ടാണ് നമിത പുതിയ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. സാരിയാണോ ഗൌണാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാനാവാത്തതാണ് വേഷം.

വിവിധ മോഡലുകളിൽ ഉള്ള ചിത്രം ആണ് താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഫ്രീലാൻസ് ഫാഷൻ ഡിസൈനറായ രശ്മി മുരളീധരനാണ് ലേബൽ എം ഡിസൈനേഴ്സിന് വേണ്ടി ഈ വസ്ത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ പ്രകാശമേ എന്നിൽ പ്രകാശിക്കൂ, മഴയേ എന്നിലേക്ക് പെയ്യൂ, മഞ്ഞു കണങ്ങളെ മൃദുവായി എന്നിലേക്ക് വീഴൂ, നെറ്റിത്തടങ്ങളെ തണുപ്പിക്കൂ, എന്നാണ് ചിത്രങ്ങളോടൊപ്പം നമിത കുറിച്ചിരിക്കുന്നത്.

അടുത്തിടെ ചുവപ്പ് ലെഹങ്കയിലും ബ്ലാക്ക് ഗൌണിലും നമിതയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആയിരുന്നു. മിനി സ്ക്രീനിലൂടെ അഭിനയത്തിലേക്കെത്തിയ താരം ട്രാഫിക്കിലൂടെയാണ് സിനിമ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് നിരവധി സിനിമകളിൽ നായികയായി മാറി. അല്‍ മല്ലുവാണ് നമിത അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. നാദിർഷയും ജയസൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ അഭിനയിക്കുകയാണിപ്പോൾ താരം.

malayalam

Revathy Revathy :