ഭക്ഷണ കാര്യം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല, ഇടവേള ഇല്ലാതെ അതിനു വേണ്ടി വര്‍ക്ക് ചെയ്യേണ്ടി വന്നു; മനസ്സ് തുറന്ന് ചാക്കോച്ചൻ

പ്രേക്ഷകരുടെ ഇഷ്ട്ട താരമായിരുന്നു കുഞ്ചാക്കോ ബോബൻ. മികച്ച കഥാപാത്രങ്ങളാണ് ചാക്കോച്ചൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ആ കാലത്ത് സത്യന്‍ അന്തിക്കാട് സമ്മാനിച്ച കുടുംബ ചിത്രമായിരുന്നു ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’. ശ്രീനിവാസന്റെ സരസമായ രചനയില്‍ അടയാളപ്പെട്ട സിനിമ വാണിജ്യപരമായും ഭേദപ്പെട്ട വിജയം സ്വന്തമാക്കിയിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ട അനുഭവത്തെക്കുറിച്ച്‌ ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍

‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ അഭിനയിക്കുക്കുമ്ബോള്‍ എനിക്ക് വല്ലാതെ വെയിറ്റ് കുറഞ്ഞു. അഞ്ചു കിലോയോളം കുറഞ്ഞ ശേഷമാണു ഞാന്‍ അതിന്റെ സെറ്റിലെത്തുന്നത്. അതൊരിക്കലും ആ സിനിമയ്ക്ക് വേണ്ടി കുറച്ചതായിരുന്നില്ല. സത്യേട്ടന്റെ കാഴ്ചപാടില്‍ അത്രയും മെലിഞ്ഞ ആളുമായിരുന്നില്ല ജയകാന്തന്‍ എന്ന കഥാപാത്രം. പക്ഷേ എനിക്ക് അതിനു മുന്‍പ് ഒരു ദുബായ് ഷോ ഉള്ളത് കാരണം ഇടവേള ഇല്ലാതെ അതിനു വേണ്ടി വര്‍ക്ക് ചെയ്യേണ്ടി വന്നു. ഭക്ഷണ കാര്യമൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ ഷോകള്‍ ചെയ്തതോടെ മെലിയാന്‍ തുടങ്ങി.

നാട്ടിലെത്തി സത്യേട്ടന്റെ സിനിമയില്‍ ജോയിന്‍ ചെയ്യുമ്ബോള്‍ അന്ന് വരെ എന്നെ കണ്ടതില്‍ നിന്നും വലിയ മാറ്റമായിരുന്നു എനിക്ക്. എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് ജയകാന്തന്‍. അത്രത്തോളം ഇന്നസെന്റ് ആയ ഒരു കഥാപാത്രം ഞാന്‍ മറ്റൊരു സിനിമയിലും അവതരിപ്പിച്ചിട്ടില്ല. അതിലെ ഓരോ ഫ്രെയിമുകളിലും സത്യന്‍ അന്തിക്കാട് സിഗ്നേച്ചര്‍ പ്രകടമാണ്. യുവ പ്രേക്ഷകര്‍ മാത്രം ആരാധകരായി ഉണ്ടായിരുന്ന എനിക്ക് ആ സിനിമയിലൂടെയാണ് കുടുംബ പ്രേക്ഷകരെയും ആരാധകരായി കിട്ടിയത്’.

Noora T Noora T :