ആരു ജയിലില്‍ പോകും?, പൊട്ടിക്കരഞ്ഞ് സൂര്യ! വൈറലായി പ്രൊമോ വീഡിയോ!

മുൻ സീസണൊക്കെ കാണാപ്പാഠം പഠിച്ച മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിൽ കയറിക്കൂടിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കം മുതൽ മത്സരം കടുക്കുകയായിരുന്നു. ഓരോ ആഴ്‍ചയിലെയും നോമിനേഷനും ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതുമൊക്കെയാണ് ബിഗ് ബോസിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നത് . ടാസ്കുകൾ ചെയ്യുന്നതിലെല്ലാം വ്യക്തി താല്പര്യം ഉൾക്കൊള്ളിക്കുകയും അതെല്ലാം വിവാദങ്ങളുമുണ്ടാക്കുകയും ചെയ്യുന്നതാണ് കഴിഞ്ഞ ഒരാഴ്ചയായി കാണുന്നത്.

ജയിലില്‍ പോകേണ്ടത് ആരെയാണെന്നും മത്സരാർത്ഥികൾ തന്നെ തെരഞ്ഞെടുക്കുന്നു. ഇന്ന് ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്കുള്ള മത്സരവും ഉണ്ടായേക്കും. ജയിലില്‍‌ പോകാൻ ഒരു കുഴപ്പവുമില്ല എന്ന് മിഷേല്‍ പറയുന്നു. കാരണമായി മിഷേൽ പറഞ്ഞത് കഞ്ഞി, പയറ്, മാങ്ങാ അച്ചാറ് എല്ലാം ലഭിക്കുമെന്നായിരുന്നു .

എന്നാൽ ഏഷ്യാനെറ്റ് പുറത്തു വിട്ട പ്രൊമോ വീഡിയോയിൽ ആ വാക്ക് വളരെ മോശമായി പോയിയെന്ന് റിതു പറയുന്നത് കാണാം . ആരെക്കുറിച്ചാണ് ഇത് പറയുന്നത് എന്ന് ഇന്ന് എപ്പിസോഡ് കാണുമ്പോഴാണ് അറിയുക. ഞങ്ങള്‍ മൂന്ന് പേരാണ് ഉടക്കിയതെന്ന് ഫിറോസ് ഖാൻ പറയുന്നു. എനിക്ക് അതിനപ്പുറം ആരെയും പറയാൻ പറ്റുന്നില്ലെന്ന് ഭാഗ്യലക്ഷ്‍മിയും പറയുന്നതായി കാണാം.

മാനുഷിക പരിഗണന കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത് എന്ന് മണിക്കുട്ടനും പറയുന്നു. എന്നാൽ ഇതിനിടയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചർച്ചയാക്കിയിരിക്കുന്നത് ബിഗ് ബോസില്‍ ഒറ്റപ്പെട്ട് പൊട്ടിക്കരയുന്ന സൂര്യയെയുടെ മുഖമാണ്.

ഇന്നത്തെ എപ്പിസോഡിൽ എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ എപ്പിസോഡുകളിലൊന്നും സൂര്യ ക്യാമറയിൽ അധികം ഇടം പിടിച്ച് കണ്ടില്ലായിരുന്നു. എന്നാൽ പുതുതായി ഇറങ്ങിയ പ്രൊമോ വീഡിയോയിൽ സൂര്യ എന്തിനു കരയുന്നു എന്നതാണ് പ്രേക്ഷകർ ആകാംഷയോടെ ചോദിക്കുന്നത്.

about bigg boss

Noora T Noora T :