അമ്പോ ! അനുസിത്താരയുടെ ആദ്യത്തെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ !

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. രാമന്‍റെ ഏദൻതോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ നായികനിരയിലെത്തി. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്.

ഇപ്പോഴിതാ ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലമൊന്നും ലഭിച്ചില്ലെന്ന് നടി അനു സിത്താര. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ് അനുവിന്‍റെ പ്രതികരണം. ആദ്യ പ്രതിഫലം എത്രയെന്ന ചോദ്യത്തിന് ‘സീറോ’ എന്നായിരുന്നു നടിയുടെ ഉത്തരം. തുടര്‍ന്ന് വ്യക്തിപരമായ ഒട്ടേറെ ചോദ്യങ്ങള്‍ ആരാധകര്‍ ചോദിച്ചു. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് അനു സിത്താര മറുപടിയും നല്‍കിയിട്ടുണ്ട്.

ഇഷ്‍ട നടന്‍ ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയാണെന്ന് അനു സിത്താരയുടെ മറുപടി. ഇപ്പോഴത്തെ വാട്‍സ്ആപ് ഡിപി കാണിക്കാമോ എന്ന ചോദ്യത്തിന് അത് പങ്കുവച്ചപ്പോള്‍ അതും താന്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം. ഏറ്റവും ഇഷ്‍ടപ്പെട്ട മോഹന്‍ലാല്‍ ചിത്രം ഏതെന്ന ചോദ്യത്തിന് ‘സദയം’ എന്ന് മറുപടി. നടി ആയിരുന്നില്ലെങ്കില്‍ വേറെ ആരായേനെ എന്ന ചോദ്യത്തിന് നര്‍ത്തകിയോ അധ്യാപികയോ ആയേനെ എന്ന് മറുപടി.

95 ൽ ജനനം, അച്ഛന്റെ പേര് അബ്ദുൽ സലാം, അമ്മയുടെ പേര് രേണുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയ അനു, തന്നെ വീട്ടിൽ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും പറയുന്നു. രാമന്‍റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി എത്തിയിട്ടുള്ള അനു സിത്താര തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

malayalam

Revathy Revathy :