വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്… മികച്ച തിരക്കഥയാണെന്ന് ഈ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞു; മേതില്‍ ദേവിക

മലയാളികള്‍ക്ക് സുപരിചിതയാണ് മേതില്‍ ദേവിക. നര്‍ത്തകി എന്ന നിലയില്‍ മലയാളികുടെ മനസില്‍ ഒരിടം നേടിയെടുത്തിട്ടുണ്ട് മേതില്‍ ദേവിക. നടന്‍ മുകേഷിനെ വിവാഹം കഴിച്ചതോടെയാണ് മേതില്‍ ദേവികയെ മലയാളികള്‍ അടുത്തറിയുന്നത്. വലിയ രീതിയിൽ ചർച്ചയായിരുന്നു ഇവരുടെ വിവാഹം. ഇവർ ബന്ധം വേർപിരിഞ്ഞതും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായതാണ്.

ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. മേതിൽ ദേവിക സിനിമയിൽ എത്തുന്നു. ദേശീയ പുരസ്‌കാരം നേടിയ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് നായികയായി ദേവിക എത്തുന്നത്. ‘കഥ ഇന്ന് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ.

സിനിമയിൽ നിന്നും ധാരാളം ഓഫറുകൾ എല്ലാക്കാലത്തും ഉണ്ടായിട്ടും, തന്റെ ഇഷ്ട മേഖലയായ നൃത്തത്തിൽ ഉറച്ചു നിൽക്കാൻ ആയിരുന്നു ദേവികയുടെ തീരുമാനം. എന്നാൽ ഇപ്പോൾ ആ തീരുമാനം മാറ്റമുണ്ടായതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു ദേവിക വ്യക്തമാക്കുന്നതിങ്ങനെ.

എന്നെ ഈ ചിത്രത്തിൽ എത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ തിരിച്ചറിഞ്ഞു. തന്റെ മനസ്സിലുള്ള നായിക ഞാൻ മാത്രമാണ് എന്ന് ബോധ്യപ്പെടുത്താനും വിഷ്ണുവിനായി,’ ഒരു പ്രമുഖ മാധ്യമത്തോട് ഈ വിഷയം സംസാരിച്ച ദേവിക പറഞ്ഞു.

ഏറെ പരിചിതമായ, സിനിമയിൽ കണ്ടിട്ടിലാത്ത ഒരു മുഖത്തിനായുള്ള തന്റെ അന്വേഷണമാണ് മേതിൽ ദേവികയിൽ ചെന്നെത്തിയത് എന്നും സംവിധായകൻ. ദേവികയിൽ ഇരുത്തം വന്ന ഒരു അഭിനേത്രിയെ തനിക്ക് കാണാൻ സാധിക്കുന്നു എന്നും വിഷ്ണു മോഹൻ പറഞ്ഞു.

മുകേഷ് ആദ്യ ഭാര്യ സരിതയുമായി വിവാഹമോചനം നേടിയ ശേഷം 2013 ലാണ് മേതിൽ ദേവികയെ വിവാഹം കഴിക്കുന്നത്. എന്നാൽ 2021 ആയപ്പോൾ ഇവർ പിരിയുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ദേവിക പറഞ്ഞിരുന്നു. വിവാഹമോചനം വാർത്ത ആയപ്പോഴൊക്കെ അതിനോട് പക്വതയോടെയാണ് ദേവിക പ്രതികരിച്ചത്. മുകേഷ് രസ്ത്രീയത്തിൽ തിളങ്ങി നിൽക്കുമ്പോൾ മേതിൽ ദേവിക ഡാൻസിലൂടെ സ്റ്റേജ് പരിപാടികളിൽ നിറഞ്ഞാടുകയായിരുന്നു

വിവാഹമോചനത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ദേവിക നടത്തിയ പ്രതികരണവും ശ്രദ്ധനേടിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിരിയാന്‍ തീരുമാനിച്ചതെന്നാണ് ദേവിക പറഞ്ഞത്. നൃത്തത്തെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തുകയും എഴുതുകയും ഒക്കെ ചെയ്യുന്ന മേതില്‍ ദേവിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങള്‍ ദേവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Noora T Noora T :