ചിരഞ്ജീവിക്കു പിറന്നാൾ ആശംസകൾ നേർന്ന് മകൻ രാം ചരൺ. മകൾ ക്ലിൻ കാര കൊനിഡേലയെ ചിരഞ്ജീവി കയ്യിലെടുത്തിരിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു രാംചരൺ തേജയുടെ ആശംസ.
‘‘എല്ലാവരുടെയും പ്രിയപ്പെട്ട ചിരുത്ത( ചിരഞ്ജീവി താത്ത)യ്ക്ക് കോനിഡേല കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന്റെയും ഞങ്ങളുടെയേവരുടെയും നിറഞ്ഞ സ്നേഹവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകളും നേരുന്നു എന്നാണ് താരം കുറിച്ചത്.
ജൂൺ 20 നാണ് രാംചരണും ഉപാസനയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. പേരക്കുട്ടി ഉണ്ടായ സന്തോഷം അറിയിച്ചു കൊണ്ട് ചിരഞ്ജീവി അന്ന് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. വളരെ ആഘോഷപൂർവമാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങുകളെല്ലാം തന്നെയും നടന്നത്. ക്ലിൻ കാര എന്ന പേര് ലളിതാസഹസ്രനാമത്തിൽ നിന്നെടുത്തതാണെന്നും പ്രകൃതിയുടെ മൂർത്തീഭാവമെന്നാണ് പേരിന്റെ അര്‍ഥമെന്നും ചിരഞ്ജീവി പറഞ്ഞിരുന്നു.