സ്‌ക്രീനിൽ തെളിഞ്ഞ ആ ചിത്രം, മഞ്ജുവിന് വേണ്ടപ്പെട്ട ഒരാളാണെന്ന് ക്ലൂ, ലേഡി സൂപ്പർ സ്റ്റാറിന് പിഴച്ചു

മമ്മൂട്ടിക്ക് ആദരവായിട്ടായിരുന്നു ആനന്ദ് ടിവി അവാര്‍ഡ് ഇത്തവണ സംഘടിപ്പിച്ചത്. വളരെ രസകരമായ നിമിഷങ്ങളായിരുന്നു ഷോയിലുണ്ടായിരുന്നത്. കൗണ്ടറുകളുമായും ഓര്‍മകളുമായും മമ്മൂട്ടി നിറഞ്ഞുനിന്നു. ആനന്ദ് ടിവി അവാര്‍ഡ്‌സ് വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്

ജ്യുവല്‍ മേരി അവതാരകയായെത്തിയ പരിപാടിയില്‍ വന്‍താരനിരയായിരുന്നു അണിനിരന്നത്. വേദിയിലെത്തിയ മഞ്ജു വാര്യരോട് പാടാൻ ആവശ്യപ്പെടുകയായിരുന്നു അവതാരക. എന്നാല്‍ ഒരു ചോദ്യത്തിന് മറുപടി പറഞ്ഞാല്‍ പാട്ട് പാടുന്നതില്‍ നിന്ന് ഒഴിവാക്കാമെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി. തുടര്‍ന്ന് വേദിയിലെ സ്‍ക്രീനില്‍ ഒരു ഫോട്ടോ കാണിച്ചു. ഏതോ ഒരു കുട്ടിയുടെ ഡാൻസിന്റെ ഫോട്ടോയായിരുന്നു അത്. മഞ്‍ജു വാര്യരോട് ആത്മബന്ധമുള്ളതും ആളാണെന്നും സിനമയിലുള്ള ഒരാളാണെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. . മീന്‍ വില്‍ക്കാന്‍ പോവുന്ന ഒരു പെണ്‍കുട്ടിയാണ് ചിത്രത്തിലുള്ളത്, ആരാണ് ഈ പെണ്‍കുട്ടിയെന്നായിരുന്നു ചോദ്യം. മമ്മൂക്ക ഇഷ്ടം പോലെ ക്ലൂ കൊടുക്കുന്നുണ്ട്. എനിക്കും ക്ലൂ തരാമോയെന്ന് ചോദിച്ചപ്പോള്‍ ഇത് മഞ്ജുവിന് വളരെയധികം വേണ്ടപ്പെട്ട ഒരാളാണ്. മഞ്ജുവിന് ആത്മബന്ധമുള്ള, സിനിമയിലുള്ള ഒരാളാണെന്നായിരുന്നു ക്ലൂ.

എന്തെങ്കിലും ഉത്തരമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഭാവനയെന്നായിരുന്നു സദസിലുള്ളവര്‍ പറഞ്ഞത്. മഞ്ജു വാര്യരും ഇത് തന്നെ പറയുകയായിരുന്നു. ഓ എല്ലാവര്‍ക്കും മനസിലായല്ലോയെന്ന് പറഞ്ഞ രമേഷ് പിഷാരടി പിന്നീട് അത് ഭാവന അല്ലെന്ന് വ്യക്തമാക്കി തമാശ കാട്ടി. കുഞ്ചാക്കോ ബോബനും മമ്മൂക്കയ്‍ക്കും ആലോചിക്കാമെന്നും രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. ഒടുവില്‍ മമ്മൂട്ടി സ്റ്റേജിന് സമീപത്തേയ്‍ക്ക് വന്ന് രമേഷ് പിഷാരടി നല്‍കിയ മൈക്കിലൂടെ കുറുമ്പോടെ ശബ്‍ദം താഴ്‍ത്തി രഹസ്യമെന്നോണം ഉത്തരം പറഞ്ഞു. കുഞ്ചാക്കോ ബോബൻ എന്നായിരുന്നു ഉത്തരം. ഇത് എനിക്കിട്ടുള്ള പണിയാണെന്ന് ഞാന്‍ അറിഞ്ഞില്ല കേട്ടോയെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. ചാക്കോച്ചനും കൂടി ആലോചിച്ചോ എന്ന് പറഞ്ഞത് ബുദ്ധിപരമായാണ്, അത് ക്വിസ് മാസ്റ്ററുടെ കഴിവാണ്. കാവിലെ ഭഗവതി തോറ്റു. ഇനി പാടിയിട്ട് പോയാല്‍ മതിയെന്നായിരുന്നു പിഷാരടി പറഞ്ഞത്.

മികച്ച നടനുള്ള പുരസ്‍കാരം ചാക്കോച്ചനായിരുന്നു. കുഞ്ചാക്കോ ബോബന് അവാര്‍ഡ് ‘ന്നാ താൻ കേസ് കൊടി’ലെ പ്രകടനത്തിനായിരുന്നു. ‘കൊഴുമ്മല്‍ രാജീവൻ’ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ചാക്കോച്ചനെത്തിയത്. ചാക്കോച്ചന്റെ ഒരു വേറിട്ട വേഷമായിരുന്നു ഇത്. കുഞ്ചാക്കോ ബോബൻ തന്റെ ഹിറ്റ് ചിത്രത്തിലെ ഡാൻസും ചെയ്‍തു. ‘ദേവദൂതര്‍ പാടി’ എന്ന ഗാനത്തിന് ചിത്രത്തില്‍ ചെയ്‍തതില്‍ നിന്ന് വ്യത്യസ്‍തമായിട്ടായിരുന്നു വേദിയില്‍ ഇത്തവണ കുഞ്ചാക്കോ ബോബൻ ചുവടുവെച്ചത്. ഇത് ഒരു വെസ്റ്റേണ്‍ ഡാൻസായെന്ന് പറഞ്ഞ് പിഷാരടി ചിരിപ്പിച്ചു. ചാക്കോച്ചനൊപ്പം മമ്മൂട്ടിയും ചുവടുകള്‍ വെച്ചിരുന്നു.

മമ്മൂട്ടി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, അപർണ ബാലമുരളി, സാനിയ ഇയ്യപ്പൻ, സ്വാസിക വിജയൻ, രമേഷ് പിഷാരടി, ലക്ഷ്മിപ്രിയ, ആര്യ, അസീസ് നെടുമങ്ങാട്, ജുവൽ മേരി, വിനീത് ശ്രീനിവാസൻ, കെഎസ് ഹരിശങ്കർ എന്നിവരെല്ലാം ആനന്ദ് ഫിലിം അവാർഡ്സിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Noora T Noora T :