സ്നേഹ ബാബു വിവാഹിതയാകുന്നു; വരനെ കണ്ടോ?

കരിക്ക് വെബ് സീരിസുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സ്നേഹ ബാബു വിവാഹിതയാകുന്നു. ഛായഗ്രാഹകനായ അഖില്‍ സേവ്യറാണ് വരന്‍. അഖിലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രണയവാർത്ത സ്നേഹ സ്ഥിരീകരിച്ചത്.

നേരത്തെ കരിക്കിന്‍റെ തന്നെ സാമര്‍ത്ഥ്യ ശാസ്ത്രം എന്ന സീരിസിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് അഖിലായിരുന്നു, ‘സാമർത്ഥ്യ ശാസ്ത്രത്തിന് നന്ദിയെന്നാണ് സ്നേഹയുടെ കുറിപ്പ്. ഈ സീരിസിന്‍റെ സെറ്റില്‍ വച്ചാണ് ഇവര്‍ പ്രണയത്തിലായത്.

സ്നേഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് അടിയില്‍ കരിക്ക് ഫാമിലിയിലെ അംഗങ്ങള്‍ തന്നെ ആശംസയുമായി എത്തിയിട്ടുണ്ട്. അര്‍ജുന്‍ രത്തന്‍, ശബരീഷ്, നീലിന്‍ സാന്‍ഡ്ര തുടങ്ങിയവര്‍ എല്ലാം ആശംസയുമായി എത്തിയിട്ടുണ്ട്. കരിക്കിന്‍റെ വന്‍ ഹിറ്റായ സീരിസുകളില്‍ എല്ലാം സ്നേഹ ബാബു പങ്കാളിയായിട്ടുണ്ട്. പ്ലസ് ടുവില്‍ അടക്കം സ്നേഹയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആദ്യരാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്. ടിക്ടോക് കാലത്ത് സജീവമായിരുന്ന സ്നേഹ അതുവഴിയാണ് കരിക്ക് സീരിസില്‍ എത്തിയത്.

Noora T Noora T :