ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പ്: പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയില്‍ എത്തി ദേവനന്ദ

കഴിഞ്ഞ ദിവസമായിരുന്നു ബാലതാരം ദേവനന്ദയുടെ പിറന്നാൾ. പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയില്‍ എത്തി അയ്യപ്പനെ കണ്ട് തൊഴുതിരിക്കുകയാണ് ദേവനന്ദ. അയ്യപ്പനെ വണങ്ങുന്നതിന്റെ വീഡിയോ പങ്കുവച്ച് ദേവനന്ദ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്‌. ഇനി സ്വാമിയെ കാണാന്‍ 40 വര്‍ഷം കാത്തിരിക്കണം എന്നാണ് താരം കുറിപ്പില്‍ പറയുന്നത്.

”ഇനി സ്വാമിയെ കാണാന്‍ 40 വര്‍ഷത്തെ കാത്തിരിപ്പാണ്, അതിലും വലുതല്ല മറ്റ് എന്തിനു വേണ്ടിയുള്ള കാത്തിരിപ്പും. കഴിഞ്ഞ ദിവസം മലയില്‍ പോയി ഭഗവാനെ കണ്ടപ്പോള്‍” എന്നാണ് ശബരിമലയില്‍ ദര്‍ശനം നടത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ദേവനന്ദ കുറിച്ചത്.

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന കുഞ്ഞു താരമാണ് ദേവനന്ദ. ിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ പോലെ തന്നെ അയ്യപ്പനെ ഏറെ ആരാധിക്കുന്ന ദേവനന്ദ 75 ദിവസം വ്രതമനുഷ്ഠിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചത്.

‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദേവനന്ദ മൈ സാന്റാ, മിന്നല്‍ മുരളി, ഹെവന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് കുട്ടിത്താരം. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.

Noora T Noora T :