കഴിഞ്ഞ ദിവസങ്ങളിൽ ഗോപി സുന്ദറും അമൃതയുമായിരുന്നു വാർത്തകളിൽ നിറഞ്ഞ് നിന്നത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ നിന്ന് പരസ്‌പരം അൺഫോളോ ചെയ്‌തെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ഇരുവരും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു.
ഒടുവിൽ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം ഗോപി സുന്ദർ കഴിഞ്ഞ ദിവസം പങ്കുവച്ചതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ അവസാനിച്ചത്. അതിനിടെ അമൃതയുടെ ഒരു അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്.