തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു, അന്ന് അത് അറിയില്ലായിരുന്നില്ല; വേർപിരിയൽ വാർത്തയ്ക്ക് പിന്നാലെ അമൃതയുടെ പോസ്റ്റ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോപി സുന്ദറും അമൃതയും ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. അമൃതയും ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. അതിന് കാരണമായി സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. രണ്ട്, 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചെന്ന് പറഞ്ഞ് പലരും രംഗത്തെത്തുക ആയിരുന്നു.

ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞെന്ന വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കർക്കടക മാസത്തെ വരവേറ്റ് കൊണ്ടാണ് അമൃത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 15 വർഷം മുമ്പ് ഒരു കർക്കടക മാസത്തിലാണ് താൻ സൗമിത്രേ എന്ന ഭക്തി ഗാനം പാടിയതെന്ന് അമൃത കുറിപ്പിൽ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു ഇതെന്നും അമൃത ഓർത്തു.

മധുരമായ ഈ ഹൈന്ദവ ഭക്തി ഗാനം കാലാതീതമായ വരികൾ കൊണ്ടും ഈണം കൊണ്ടും എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിച്ചു. ഇത്രയും വലിയ ഹിറ്റാകുമെന്ന് അന്ന് അറിയില്ലായിരുന്നില്ല. ഇന്ന് ഈ ഭക്തി സാന്ദ്രമായ യാത്രയെ ഞാൻ നന്ദിയോടെ ഓർക്കുന്നു. ആത്മീയ വളർച്ചയും ദൈവിക സത്തയിൽ ആശ്വാസം കണ്ടെത്താനുമായി ഹൃദയം തുറന്ന് കർക്കടകമാസത്തെ വരവേൽക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് അമൃത കുറിപ്പ് അവസാനിപ്പിച്ചത്.

പോസ്റ്റിന് താഴെ നിരവധി പേർ അമൃതയ്ക്ക് നേരെ പരിഹാസങ്ങളുമായെത്തി. ഗോപി സുന്ദറുമായി പിരിഞ്ഞെന്ന് കേട്ടല്ലോ, എന്താെക്കെയായിരുന്നു കാട്ടിക്കൂട്ടലുകളെന്നാണ് ചിലരുടെ കമന്റുകൾ. പൊതുവെ അഭ്യൂഹങ്ങൾ കടുത്താൽ അമൃതയോ കുടുംബവോ വിഷയത്തോട് പ്രതികരിക്കാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായിട്ടില്ല. ഒരുമിച്ച് ജീവിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരുവർഷം പിന്നിടവെയാണ് ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹം പരക്കുന്നത്. വേർപിരിയൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണെങ്കിലും അമൃതയോ ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Noora T Noora T :