മൂന്നുമാസം ഗർഭിണി ആണ്, ആദ്യ കുറച്ചുനാൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഇപ്പോൾ ശരിയായി; സന്തോഷ വാർത്തയുമായി പേളിയും ശ്രീനിഷും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.ബിഗ് ബോസില്‍ ഹൗസിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. നൂറ് ദിവസത്തിനപ്പുറം ഇത് പോകില്ലെന്ന് പലരും വിധിയെഴുതി. എന്നാല്‍ ഷോ കഴിഞ്ഞ് അധികം വൈകാതെ ഇവർ വിവാഹിതരായി. ഇന്ന് ഇവർക്ക് നില എന്നൊരു മകളും കൂടിയുണ്ട്. സോഷ്യല്‍ മീഡിയയിൽ താരമാണ് നില. പേളിയെയും ശ്രീനിഷിനെയും പോലെ നിലു ബേബിക്കും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. നിലയുടെ ഓരോ വിശേഷങ്ങളും പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഓരോ ദിനം കഴിയും തോറും ഇവരുടെ പ്രായം കൂടുകയാണ്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന ശ്രീനിയും പേളിയും ഇപ്പോഴിതാ രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഇരുവരും.

പുതിയ വീഡിയോയിലൂടെയാണ് താൻ ഗർഭിണിയാണ് എന്ന് പേളി അറിയിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.ഇപ്പോൾ. മൂന്നുമാസം ഗർഭിണി ആണെന്നും പേളി പറഞ്ഞു. അതേസമയം ആദ്യ കുറച്ചുനാൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരിയായി എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും പേളിയും ശ്രീനിഷും പറയുന്നു.

അടുത്ത കാലത്തായി പേളി പങ്കിടുന്ന ചിത്രങ്ങളും വീഡിയോസും ചൂണ്ടിക്കാട്ടിയാണ് പേളി ഗർഭിണി ആണോ എന്ന തരത്തിലുള്ള ചർച്ചകൾ നടന്നത്. പേളി ചിത്രങ്ങളിലും വീഡിയോസിലും എല്ലാം ഉള്ള കാര്യങ്ങൾ എടുത്തു കാണിച്ചാണ് താരം ഗർഭിണി ആണെന്ന നിഗമനത്തിൽ ചിലർ എത്തിയത്.

സമീപകാലത്ത് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഗര്‍ഭകാലമായിരുന്നു പേളിയുടേത്. പേളിയുടെ അമ്മയാകാനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും നിരന്തരം ചർച്ച ചെയ്തു. ആശുപത്രിയിൽ നിന്നടക്കമുള്ള വിശേഷങ്ങളുമായി പേളിയും നിരന്തരം എത്തിയിരുന്നു. അങ്ങനെ ആരാധകരുടെ മുന്നിൽ വളർന്ന കുട്ടിയാണ് നില.

സോഷ്യല്‍ മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളിയുടെ സഹോദരി റേച്ചലും. റേച്ചലും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ആണ്. റേച്ചലും ഭർത്താവ് റൂബനും പേളി പങ്കിടുന്ന വീഡിയോകളിലും ഇവരുണ്ടാവാറുണ്ട്. 2021 ജൂലൈയിലായിരുന്നു റേച്ചലിന്റെ വിവാഹം.

Noora T Noora T :