‘അവർ എന്നെ തല്ലാൻ ആളുകളെ വിട്ടു’ ആ ചോദ്യത്തിന് മൗനം! ഇതുവരെ പറയാത്ത വെളിപ്പെടുത്തലുമായി ബാല

മലയാളികളുടെ പ്രിയ നടനാണ് ബാല. സിനിമാ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും മകൾ പാപ്പുവും പ്രേക്ഷകർക്കിടയിൽ താരമാണ്.

അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരത്തിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്. അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവം ആണ് താരം . യൂ ട്യൂബ് വീഡിയോകളിലൂടെ താൻ നടത്തുന്ന ആതുര സേവനത്തിന്റെ വീഡിയോകൾ പ്രേക്ഷകരുമായി പങ്കിടാറുണ്ട്. പലതവണ ലൈവ് പോസ്റ്റിലൂടെയും വീഡിയോകളിലൂടെയും ബാല സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ഇപ്പോൾ ഇതാ ബാലയുടെ പുതിയ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്.

യൂ ട്യൂബ് ചാനൽ തുടങ്ങിയത് നന്മ ചെയ്യാൻ വേണ്ടിയാണ് എന്ന് വ്യക്തമാക്കിയ ബാല വിവാഹം എന്ന് പറയുമ്പോൾ തീർച്ചയായും എനിക്ക് നൂറു ശതമാനം പേടിയുണ്ട് എന്ന് പറയുന്നു. ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, എന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ എന്റെ അമ്മയുടെ വാക്കുകൾ ആണിത്. സമ്പത്തിന്റെ ഒരു 70 ശതമാനവും നഷ്ടമായി. ഞാൻ ഉണ്ടാക്കിയത് അത്രയും പോവുകയുണ്ടായി എന്നും അഭിമുഖത്തിനിടയിൽ ബാല പറയുന്നു

എന്താണ് ഈ പുതിയ രൂപ മാറ്റത്തിന് പിന്നിൽ എന്ന് പലരും ചോദിക്കുന്നു.. എന്താണ് പറയാനുള്ളത് അവതാരകന്റെ ചോദ്യത്തിന്, ‘പൃഥ്വി തടി കുറയ്ക്കുന്നു, ലാലേട്ടൻ കുറയ്ക്കുന്നു ബാല വെയിറ്റ് കുറച്ചാൽ ൽ മാത്രം എന്താണ് ഇങ്ങനെ ചർച്ച , ഇത് ഒരു കഥാപാത്രത്തിനായി ഞാൻ ചെയ്യുന്നതാണ് എന്നും ബാല പറഞ്ഞു. അഭിപ്രായം എല്ലാം ഇങ്ങനെ വരും തടി കൂട്ടിയാലും, കുറച്ചാലും അതും ചോദ്യം ചെയ്യും. എന്റെ ചേട്ടൻ 130 കിലോയാണ്. ഞാൻ ഇങ്ങനെ കടിച്ചു പിടിച്ചു പോവുകയാണ് എന്നും ബാല വ്യക്തമാക്കി.

ആദ്യ വിവാഹം പരാജയപെട്ടതോടെ ബാലയുടെ രണ്ടാം വിവാഹം എന്നായിരിക്കുമെന്നുള്ള ചോദ്യങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ആ ചോദ്യം തന്നെ വീണ്ടും ഇവിടെയും ആവർത്തിച്ചു . ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ ഒരു വിവാഹം അല്ലേ നിയമം അത് എനിക്ക് മാറിയോ എന്ന മറുചോദ്യമാണ് അവതാരകനോട് ബാല ചോദിക്കുന്നത്.. ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകും. എന്നെ പത്തു സ്നേഹിച്ചാൽ ഞാൻ നൂറു തിരികെ നൽകും. അങ്ങനെ ഒരു പെണ്ണ് വരട്ടെ എന്നും ബാല പ്രതികരിച്ചു.

അതെ സമയം തന്നെ തനിയ്ക്ക് നേരിടേണ്ടി വന്ന ഒരു അനുഭവവും ബാല പറഞ്ഞു. ഒരിക്കൽ അവർ എന്നെ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു. പണക്കാരൻ ആയാൽ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസം എന്നും പേര് എടുത്തുപറയാതെ ബാല പറഞ്ഞു. ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടി ആണ് എന്നും ബാല അഭിമുഖത്തിലൂടെ വ്യക്തമാക്കി.

Noora T Noora T :