മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകും; ബിനു അടിമാലി

ജൂണ്‍ 5ന് പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മഹേഷ് കുഞ്ഞ് മോൻ, ബിനു അടിമാലി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു

ആശുപത്രിയില്‍ ആയിരുന്ന മഹേഷിന് ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. തിരിച്ചു വരവിന്റെ പാതയിലാണ് മഹേഷ് ഇപ്പോള്‍.

ഇപ്പോഴിതാ മഹേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബിനു അടിമാലി. സുധിയുടെ ജീവനെടുത്ത അപകടത്തില്‍ ബിനു അടിമാലിയും ഉണ്ടായിരുന്നു. അടുത്തിടെയാണ് ബിനു ആശുപത്രി വിട്ടത്. മഹേഷിനെ കാണാനായി വീട്ടില്‍ എത്തിയതായിരുന്നു ബിനുവും കൂട്ടരും.

വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് നില്‍ക്കുന്ന മഹേഷിന്റെ ഫോട്ടോയാണ് ബിനു പങ്കുവച്ചിരിക്കുന്നത്. ‘മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാത്ഥന കൂടെ ഉണ്ടാകും’ എന്നാണ് ചിത്രത്തിനൊപ്പം ബിനു അടിമാലി കുറിച്ചത്.

പിന്നാലെ നിരവധി പേരാണ് ബിനുവും മഹേഷും ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാന്‍ ആശംസകളുമായി രംഗത്തെത്തിയത്. അതേസമയം, ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം മഹേഷ് കുഞ്ഞുമോന്‍ പ്രതികരിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, ആരും വിഷമിക്കണ്ട താന്‍ വേഗം തിരിച്ചെത്തും എന്നായിരുന്നു മഹേഷ് പറഞ്ഞത്.

നിരവധി ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോന്‍. പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വീഡിയോയിലൂടെയാണ് മഹേഷ് ശ്രദ്ധേയനാകുന്നത്. ‘വിക്രം’ സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് മഹേഷ് ശബ്ദം നല്‍കിയിരുന്നു.

Noora T Noora T :