ഏറ്റവും അധികം ഗൂഗിൾ ചെയ്യപ്പെട്ട ശ്രീനേഷ് എൽ പ്രഭു ആരാണ്? ഈ ആലപ്പുഴക്കാരനെ കുറിച്ച് കൂടുതൽ അറിയാം

കഴിഞ്ഞ രണ്ട് ദിവസമായി ഏറ്റവും അധികം ഗൂഗിളിലും യൂട്യൂബിലും സെർച്ച്‌ ചെയ്യപ്പെട്ട ആൾ ഒരു പക്ഷേ ശ്രീനേഷ് എൽ പ്രഭു എന്ന ആലപ്പുഴക്കാരൻ ആണ്. സാമൂഹിക പ്രശ്നങ്ങൾ തന്റെ പാട്ടുകളിലൂടെ അവതരിപ്പിച്ചും ബോധവത്കരിച്ചും,ശ്രീനേഷിന്റെ പാട്ടുകൾ ഒരുപാട് മാധ്യമശ്രദ്ധനേടിയിട്ടുണ്ട്. വാണിജ്യനേട്ടത്തിന് പാട്ടുകൾ ചെയ്യാത്ത ശ്രീനേഷ്,പാട്ടുകളിലൂടെ സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാൻ സാധിക്കും എന്ന് വിശ്വസിക്കുന്ന ആൾ ആണ്.

പക്ഷെ,രണ്ട് ദിവസമായി ആരാണ് ശ്രീനേഷ്? എന്ന് തിരയാൻ കാരണം,ഇതൊന്നുമല്ല,പക്ഷേ ശ്രീനേഷിന്റെ ചില വാർത്തകൾക്കും പാട്ടുകൾക്കും ചുവടെ വന്ന ചില കമ്മെന്റുകളും,അവർക്ക് ശ്രീനേഷ് നൽകിയ മറുപടിയും ആണ്.

പെട്ടെന്ന് ശ്രീനേഷിന് കിട്ടിയ മാധ്യമ -ജന ശ്രദ്ധ,ശ്രീനേഷിന് മൂങ്ങാ ആരാധനയുള്ളത് കൊണ്ടാണെന്നും,ശ്രീനേഷ് നിഗൂഢ ആരാധനയുടെ ഏജന്റ് ആണെന്നും എല്ലാം ഉള്ള ആരോപണ കമെന്റുകൾ വന്നിരുന്നു. അതിന് ശ്രീനേഷ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ മറുപടി വൈറൽ ആയിരുന്നു.

“ഞാൻ ഒരൂ സാധാരണ കൊങ്ങിണി ബ്രാഹ്മണകുടുംബത്തിലെ ആൾ ആണ്.ഗാന്ധിജി പറഞ്ഞത് പോലെ മറ്റ് മതസ്ഥരെയും സഹോദരങ്ങൾ ആയി കണ്ട് ബഹുമാനിക്കുന്ന,ഏവരും ഭൂമിയുടെ അവകാശികൾ എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ” “നമ്മുടെ കഴിവുകൾ സമൂഹനന്മക്ക് ഉപയോഗിക്കണം എന്ന് വിചാരിച്ചാണ്,സാമൂഹിക പ്രശ്നങ്ങളോടുള്ള നിലപാട് പാട്ടിലൂടെ അവതരിപ്പിക്കുന്നത്. കിട്ടിയ അംഗീകാരങ്ങൾ,എന്റെ അദ്ധ്വാനത്തിന് ദൈവം തന്ന ഫലം ആണ്,എനിക്ക് അന്ധവിശ്വാസങ്ങൾ ഇല്ല..

മൂങ്ങ എന്റെ ഇഷ്ടപക്ഷിയാണ്,കഴുത്തിൽ കിടക്കുന്ന തൃക്കോണ ലോക്കറ്റ് ശാക്തേയ ആരാധനയുടെ ഭാഗം ആണ്,അതൊന്നും ഒരു കൂടോത്രത്തിന്റെയും ഭാഗമല്ല ” അഭിമുഖങ്ങൾ നല്കാനും വിമുഖത കാണിക്കുന്ന ശ്രീനേഷ് ഈ കാര്യത്തിൽ പ്രതികരിച്ചു വാചാലനായി.

ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീനേഷ് ആരോപണങ്ങളെ,തന്റെ വളർച്ചയുടെ ഭാഗമായി കണ്ട് കൊണ്ട് പ്രയാണം തുടരുന്നു.ഏറ്റവും പുതിയ പാട്ട് സർവസ്ത്രീ സ്വാന്തന്ത്ര്യം അർഹതി,വിജയം ആയതിന്റെ സന്തോഷത്തിൽ ആണ് ശ്രീനേഷ്.

Noora T Noora T :