ഈ സീസണിലാണ് ഞാൻ ഉണ്ടായിരുന്നത് എങ്കിൽ റിനോഷിനോട് പ്രണയം പറഞ്ഞേനെ… പുള്ളിക്കാരന് എന്നെ ഇഷ്ടമാകുമോ എന്നറിയില്ല; അശ്വിൻ

ബിഗ് ബോസ് മലയാളം സീസൺ 5 മൂന്നാഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. തന്റെ കൂൾ ആറ്റിറ്റ്യൂഡിലൂടെയും നിലപാടുകളിലൂടെയും ഒരുപാട് പ്രേക്ഷകരെ തന്റെ ആരാധകരാക്കി മാറ്റിയിരിക്കുകയാണ് റിനോഷ് ജോർജ്. റാപ്പറും നടനുമായ റിനോഷ് യുവാക്കൾക്കിടയിൽ നേരത്തെ തന്നെ തന്റെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും കൂടുതൽ പേർക്കും പരിചിതനാകുന്നത് ബിഗ് ബോസ് വീട്ടിൽ എത്തിയതോടെയാണ്.

ഇപ്പോഴിതാ, റിനോഷിനെ കുറിച്ച് മുൻ സീസണിലെ മത്സരാർത്ഥിയായ അശ്വിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. റിനോഷിനെ ഇഷ്ടമാണെന്നും ഈ സീസണിൽ താനും ഉണ്ടായിരുന്നെങ്കിൽ റിനോഷിനോട് പ്രണയം പറഞ്ഞേനെ എന്നുമാണ് അശ്വിൻ പറഞ്ഞത്.

‘ഈ സീസൺ എനിക്ക് ഇഷ്ടമാണ്. പക്ഷെ ഈ സീസണിലെ എല്ലാവരും ഗെയിം കണ്ടറിഞ്ഞ് വന്നവരാണ്. എനിക്ക് കൂട്ടത്തിൽ പേഴ്സണലി ഇഷ്ടം റിനോഷിനെയും നാദിറയെയും ഇഷ്ടമാണ്. റിനോഷിന്റെ ഗെയിം അല്ല ഇഷ്ടം. റിനോഷ് എന്ന വ്യക്തിയെ ആണ് ഇഷ്ടം. ഈ സീസണിലാണ് ഞാൻ ഉണ്ടായിരുന്നത് എങ്കിൽ റിനോഷിനോട് ഞാൻ പ്രണയം പറഞ്ഞേനെ,’ ‘ എന്നിട്ട് ലവ് സ്ട്രാറ്റജി കളിച്ച് എങ്ങനെയെങ്കിലും പോയേനെ. പുള്ളിക്കാരന് എന്നെ ഇഷ്ടമാകുമോ എന്നറിയില്ല. എങ്കിലും. റിനോഷ് പുറത്തിറങ്ങി ഈ ഇന്റർവ്യൂ കാണുകയാണെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കണേ. എനിക്ക് എല്ലാവരെയും ഇഷ്ടമാണ് പക്ഷെ റിനോഷിനെ ഭയങ്കര ഇഷ്ടമാണ്’, എന്നാണ് അശ്വിൻ പറഞ്ഞത്.

കഴിഞ്ഞ സീസണിലെ മറ്റൊരു മത്സരാർത്ഥിയായ കുട്ടി അഖിലിന്റെ വീട് താമസത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അശ്വിൻ റിനോഷിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞത്.

കഴിഞ്ഞ ബിഗ് ബോസ് സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് അശ്വിൻ. മജീഷ്യനായ അശ്വിൻ ഷോയിൽ വെച്ച് താൻ ഗേ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ അശ്വിന് ഷോയിൽ തുടരാൻ സാധിച്ചിരുന്നുള്ളു.

Noora T Noora T :