എന്റെ മരുമകളുടെ ആദ്യത്തെ വിഷു; സന്തോഷം പങ്കുവെച്ച് ലിസി

അടുത്തിടെയാണ് പ്രിയദര്‍ശന്റെയും ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് വധു.

ഇപ്പോഴിതാ മരുമകൾക്കൊപ്പം വിഷു ആഘോഷിച്ചിരിക്കുകയാണ് നടി ലിസി.

‘എന്റെ മരുമകളുടെ ആദ്യത്തെ വിഷു’ എന്ന് കുറിച്ച് ലിസിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. എന്റെ മരുമകളുടെ ആദ്യത്തെ വിഷു!! മെലനി (ഞങ്ങൾ സ്നേഹത്തോടെ മെൽ എന്ന് വിളിക്കും) അമേരിക്കക്കാരിയാണെങ്കിലും നമ്മുടെ സദ്യയും പായസവുമൊക്കെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്”, എന്നാണ് ചിത്രങ്ങൾക്കൊപ്പം ലിസി കുറിച്ചത്.

സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തി പ്രിയൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു.

Noora T Noora T :