ഗോപി സുന്ദറും അമൃതയും വന്നത് അവർ കാണിച്ച വലിയ ബഹുമാനം തന്നെയാണ്, എന്തെങ്കിലും കാരണത്താല്‍ പിരിഞ്ഞാലും അവർക്കിടയില്‍ ഒരു ബഹുമാനവും സ്നേഹവും ഉണ്ടാവും, അതുള്ളതുകൊണ്ടാണ് അമൃത മകളേയും കൂട്ടി വന്നത്; സായ് കൃഷ്ണ

ആശുപത്രിയിൽ കിടക്കുന്ന ബാലയെ കാണാന്‍ മുന്‍ ഭാര്യ അമൃതയും മകളും ഉള്‍പ്പടേയുള്ളവർ ഇന്നലെ ആശുപത്രിയില്‍ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇവർ എത്തിയതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. എന്നാല്‍ ഈ വീഡിയോക്ക് താഴെയായി വളരേയധികം അധിക്ഷേപകരമായ രീതിയിലുള്ള കമന്റുകളാണ് ഒരുകൂട്ടം ആളുകള്‍ പങ്കുവെന്നത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് വ്ളോഗർ സായി കൃഷ്ണ.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ബാലയുടെ ആരോഗ്യാവസ്ഥ മികച്ച നിലയിലേക്ക് പുരോഗമിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നല്ല വാർത്തയാണ്. മുന്‍ ഭാര്യ അമൃത, മകള്‍ എന്നിവരെല്ലാം വന്ന് ബാലയെ കണ്ടു. എല്ലാം കൊണ്ടും നല്ല കാര്യങ്ങളാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ, പ്രത്യേകിച്ച് ഫേസ്ബുക്കിലെ ചില കമന്റുകളൊക്കെ കാണുമ്പോള്‍ എന്താണിത് എന്നൊക്കെയാണ് ചോദിക്കാനുള്ളത്.

ബാല ചേട്ടനെ ഗോപി സുന്ദറും അമൃതയും മകളും ആശുപത്രിയിലെത്തി കണ്ട് മടങ്ങുന്നതിന്റെ ഒരു വീഡിയോയുണ്ട്. അവർ ബാലയെ വന്ന് കണ്ടതിനെ വലിയ കാര്യം എന്നൊന്നും ഞാന്‍ പറയില്ല. അത് നമ്മള്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്ന ബഹുമാനമാണ്, പ്രത്യേകിച്ച് ഒരോ സാഹചര്യങ്ങള്‍ മനസ്സിലാക്കി ചെയ്യുന്നത്.

ആ വീഡിയോയുടെ അടിയില്‍ എന്തൊക്കെ കമന്റുകളാണ് ഒരു ഫേസ്ബുക്ക് അമ്മാവന്മാർ ഇടുന്നത്. ഇവരില്‍ നിന്നും നിലവാരം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇതൊക്കെ അല്‍പം കടന്ന പോയതാണ്. ബാലയ്ക്ക് കാണേണ്ടത് കുഞ്ഞിനെയാണ്, ഇതൊക്കെ കാണുമ്പോള്‍ ബാലയുടെ ഉള്ള സമാധാനം കളയാനുള്ള ശ്രമാണെന്ന് തോന്നുമെന്നാണ് ഒരാളുടെ കമന്റ്. ഇങ്ങനെയൊക്കെ പറയാന്‍ ഇവർക്കൊക്കെ എന്ത് അധികാരമാണുള്ളത്.

ഇത്തരത്തില്‍ പല കമന്റുകളുമുണ്ട്. സ്വത്തിനെക്കറിച്ചൊക്കെയാണ് പറയുന്നത്. ഇതൊക്കെ പറയാനുള്ള സമയമാണോ ഇത്. നിങ്ങളൊക്കെ ഈ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ ഇങ്ങനെയാണോ ചിന്തിക്കു. ഗോപി സുന്ദറും അമൃതയും വന്ന് കണ്ട് പോയത് തന്നെ അവർ കാണിച്ച വലിയ ബഹുമാനം തന്നെയാണെന്നാണ് ഒരിക്കല്‍ കൂടി ഇവരോടെല്ലാമായി പറയാനുള്ളത്.

ജീവിതത്തില്‍ പല വിഷയങ്ങളുണ്ടാവും. എന്നാ‍ല്‍ ഒരാള്‍ കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോവുന്നതെന്ന് പറയുന്ന സമയത്ത് അവർ ഒരു ആഗ്രഹം പറയുകയാണെങ്കില്‍, ആ സഹചര്യം മനസ്സിലാക്കി അവിടെ വന്ന് പോവുക എന്നുള്ളത് വലിയ കാര്യമാണ്. ഇവർക്ക് വേണമെങ്കില്‍ വാശി പിടിച്ച് വരാതിരിക്കുകയും കുട്ടിയെ കൊണ്ടു വരാതിരിക്കുകയും ചെയ്യാം. എന്നാല്‍ അവർ അതിനൊന്നും നില്‍ക്കാതെ മാന്യമായി പെരുമാറി.

ബാല നല്ല പോലെ ഇരിക്കുന്ന സമയത്ത് മകളെ കാണിച്ചൂകൂടെ എന്നൊക്കെ ചോദിക്കുന്നവരുണ്ടാവും. അതൊക്കെ ഈ അവസരത്തില്‍ വേണോയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അതിന്റെ ഒരു ആവശ്യവും ഇല്ല. എന്തെങ്കിലും കാരണത്താല്‍ പിരിഞ്ഞാലും അവർക്കിടയില്‍ ഒരു ബഹുമാനവും സ്നേഹവും ഉണ്ടാവും. അതുള്ളതുകൊണ്ടാണ് അമൃത മകളേയും കൂട്ടി വന്നത്. അത് മനസ്സിലാക്കാതെ അവിടെ പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് എന്തിനാണെന്നും സായി കൃഷ്ണ ചോദിക്കുന്നു.

Noora T Noora T :