നിങ്ങൾക്ക് നാണമില്ലേ സ്ത്രീയെ കൂളിങ് ​ഗ്ലാസും വെച്ച് മരണ വീട്ടിൽ നിൽക്കാനെന്ന് ആരെങ്കിലും ചേച്ചിയെ നേരിട്ട് കാണുമ്പോൾ ചോദിക്കുമോ…. ഇല്ല…പക്ഷെ സോഷ്യൽമീഡിയയിൽ ചെയ്യും, കാരണം ഇതാണ്; ആര്യ പറയുന്നു

അടുത്തിടെയാണ് നടിയും അവതാരികയുമായ സുബി സുരേഷ് ഈ ലോകത്തോട് വിട വാങ്ങിയത്. സിനിമാ ലോകത്തിന് കടുത്ത ആഘാതം നല്‍കി കൊണ്ടാണ് സുബി സുരേഷ് അന്തരിച്ചത്. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ‌ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് അപേക്ഷ പരിഗണിക്കാനാരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

സുബിയെ അവസാനമായി കാണാൻ സിനിമാ മേഖല ഒന്നാകെ ഒഴുകി എത്തിയിരുന്നു. അക്കൂട്ടത്തിൽ രഞ്ജിനി ഹരി​​ദാസ് സുബിയുടെ മൃത​​​ദേഹം കാണാനെത്തിയത് വലിയ ചർച്ചയായിരുന്നു. മരിച്ച വീട്ടിലേക്ക് വന്നപ്പോൾ രഞ്ജിനി ഹരിദാസ് കൂളിങ് ​ഗ്ലാസ് ധരിച്ചുവെന്നും മരണ വീട്ടിലും അത് ധരിച്ചാണ് നിന്നത് എന്നുമാണ് ആ സമയത്ത് രഞ്ജിനി ഹരിദാസിനെ സോഷ്യൽമീഡിയ ക്രൂശിക്കാൻ കാരണമായത്. രഞ്ജിനി ഹരിദാസ് ലിപ്സ്റ്റിക്ക് ഇട്ടിരുന്നുവെന്നും ചിലർ‌ കുറ്റപ്പെടുത്തി.

ഇപ്പോഴിത രഞ്ജിനി ഹരിദാസിന് നിരവധി കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്ന വിഷയത്തിൽ ബഡായി ബം​ഗ്ലാവിലൂടെ താരമായി മാറിയ ആര്യ പ്രതികരിച്ചിരിക്കുകയാണ്.

‘സോഷ്യൽമീഡിയയിൽ കമന്റിടുന്നവർ രഞ്ജിനി ചേച്ചിയോട് നേരിട്ട് ഇതൊന്നും ചോദിക്കാൻ ധൈര്യമില്ലാത്തവരാണെന്നാണ് ആര്യ പറയുന്നത്. ഒരു പബ്ലിക്ക് ഫി​ഗറിനെ പബ്ലിക്കലി ക്രിട്ടിസൈസ് ചെയ്യാൻ ആളുകൾക്ക് എളുപ്പമാണ്. സോഷ്യൽമീഡിയ ഉള്ളതുകൊണ്ടാണത്.’ ‘സോഷ്യൽമീഡിയയെ പോസറ്റീവായും നെ​ഗറ്റീവായും ഉപയോ​ഗിക്കാൻ സാധിക്കും. രഞ്ജിനി ചേച്ചിയുടെ വിഷയത്തിൽ തന്നെ ചേച്ചിയുടെ രണ്ട് ക്ലിപ്പുകൾ കിട്ടിയപ്പോൾ തന്നെ ആളുകൾ നെ​ഗറ്റീവ് കമന്റ് എഴുതി വിടുകയാണ്.’

‘കാരണം സോഷ്യൽമീഡിയ വന്നതോടെ മുഖം ഇല്ലാതെ എന്തും എഴുതി വിടാനുള്ള ഫ്രീഡം ആളുകൾക്ക് കിട്ടി കഴിഞ്ഞു. സോഷ്യൽമീഡയയിലുള്ള ഫ്രീഡത്തിനെ ആളുകൾ ആവശ്യമില്ലാത്ത രീതിയിൽ കൂടുതലും ഉപയോ​ഗിക്കുന്നു. അതാണ് കമന്റ്സിൽ കാണുന്നത്.’ ‘അതേസമയം കൂളിങ് ​ഗ്ലാസ് ധരിച്ച് മരിച്ച വീട്ടിൽ പോയതിന്റെ പേരിൽ ആരും രഞ്ജിനി ചേച്ചിയുടെ വീട്ടിൽ പോയി ചീത്ത വിളിക്കില്ലല്ലോ. നിങ്ങൾക്ക് നാണമില്ലേ സ്ത്രീയെ കൂളിങ് ​ഗ്ലാസും വെച്ച് മരണ വീട്ടിൽ നിൽക്കാനെന്ന് ആരെങ്കിലും ചേച്ചിയെ നേരിട്ട് കാണുമ്പോൾ ചോദിക്കുമോ…. ഇല്ല.’

പക്ഷെ സോഷ്യൽമീഡിയയിൽ ചെയ്യും. കാരണം ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലല്ലോ. എന്ത് തോന്നിവാസവും ആകാമല്ലോ’ ആര്യ പറഞ്ഞു.

Noora T Noora T :