ഡോക്ടർ പറഞ്ഞ വാചകങ്ങൾ എന്റെ മനസ്സിൽ തന്നെ കിടന്നു… അതിന്റെ തോത് നോക്കിയപ്പോൾ സിനിമയിലാണ് ഏറ്റവും കൂടുതൽ‌ കരൾ രോ​ഗികളുടെ ബാഹുല്യമുള്ളത്, കലാകാരൻമാർക്ക് അച്ചടക്കമാെക്കെ വരേണ്ട കാലമാണെന്ന് കരൾ രോ​ഗം കൊണ്ട് അസുഖ ബാധിതരായ ആളുകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു; ശാന്തിവിള ദിനേശ്

അടുത്തിടെയാണ് നടി സുബി സുരേഷ് മരണമടഞ്ഞത്. കോമഡി വേദികളിൽ തിളങ്ങിയ സുബിയുടെ മരണം കരൾ രോ​ഗത്തെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു. ആരോ​ഗ്യത്തിൽ സുബിക്ക് ശ്രദ്ധക്കുറവുണ്ടായിരുന്നെന്നാണ് ഒടുവിൽ പുറത്ത് വന്ന വിവരം. പലർക്കും സുബിയുടെ മരണത്തിന്റെ വേദനയിൽ നിന്നും ഇപ്പോഴും മുക്തരാകാൻ സാധിച്ചിട്ടില്ല

സുബിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ രം​ഗത്ത് അകാലത്തിൽ വിടപറഞ്ഞവരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശൻ. ഇവരിൽ പല നടൻമാരും മദ്യത്തിന് അടിമയായിരുന്നെന്ന് ഇദ്ദേഹം പറയുന്നു.

കരൾ രോ​ഗബാധിതയായ സുബി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞത് കരൾ രോ​ഗത്തെ കാണരുതെന്നാണ്. അങ്ങനെ കണ്ടതാണ് സുബിയുടെ മരണത്തിനിടയാക്കിയത്. ആ ഡോക്ടർ പറഞ്ഞ വാചകങ്ങൾ എന്റെ മനസ്സിൽ തന്നെ കിടന്നു. മദ്യത്തിൽ മുങ്ങിക്കുളിക്കുന്ന ഒരു സമൂഹമുണ്ട്’ ‘അതിന്റെ തോത് നോക്കിയപ്പോൾ എനിക്ക് തോന്നിയത് സിനിമയിലാണ് ഏറ്റവും കൂടുതൽ‌ കരൾ രോ​ഗികളുടെ ബാഹുല്യമുള്ളതെന്ന്. സിനിമാക്കാരിൽ‌ ഭൂരിഭാ​ഗം പേരും മദ്യത്തിന് അടിമപ്പെട്ടവരാണെന്ന് എനിക്ക് തോന്നി. സിനിമാക്കാരിൽ നിരവധി പേർ കരൾ രോ​ഗം കൊണ്ട് കഷ്ടപ്പെട്ടവരാണ്’ ‘മൂന്ന് തലമുറയ്ക്കുള്ള കരൾ തന്നാണ് ദൈവം മനുഷ്യനെ വിട്ടത്. കലാകാരൻമാർക്ക് അച്ചടക്കമാെക്കെ വരേണ്ട കാലമാണെന്ന് കരൾ രോ​ഗം കൊണ്ട് അസുഖ ബാധിതരായ ആളുകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു’

‘ഒരുപാട് പ്രതീക്ഷകൾ നൽകിയ നടനായിരുന്നു ശാന്തികൃഷ്ണയെ കല്യാണം കഴിച്ച ശ്രീനാഥ്. 54ാമത്തെ വയസ്സിൽ മരിച്ചു. മദ്യം തന്നെയാണ് അദ്ദേഹത്തെ കൊന്നത്. വയലാറിന് ശേഷം വിപ്ലവ ​ഗാനങ്ങൾ എഴുതിയ അനിൽ പനച്ചൂരാൻ 46ാം വയസ്സിൽ മരിച്ചു’ ‘രാജൻ പി ദേവ് എന്റെ സിനിമയുടെ സെറ്റിൽ വെച്ചാണ് ​രോ​ഗബാധിതനായി ആശുപത്രിയിലാവുന്നത്. നരേന്ദ്രപ്രസാദിന്റെ റൂമിലായിരുന്നു ഷൂട്ട് കഴിഞ്ഞാൽ പുസ്തകം വായിക്കാൻ ഞാൻ പോവാറ്’

’57ാം വയസ്സിൽ മരിച്ചു. സിനിമയിൽ വന്നില്ലായിരുന്നെെങ്കിൽ പ്രസാദ് സാർ കുറേക്കാലം കൂടി ജീവിച്ചേനെയെന്ന് തോന്നുന്നു. സിനിമയുടെ പള പളപ്പ് വഴി തെറ്റിച്ച ചുരുക്കം പേരിലാെരാളാണ് പ്രസാദ്’ ‘മമ്മൂട്ടിക്ക് അവസരങ്ങൾ വാങ്ങിക്കൊടുത്ത രതീഷ് അവസാനം മദ്യത്തിന് അടിമയായി വേറൊന്നും ചെയ്യാൻ താൽപര്യമില്ലാതെ മരിച്ചു. അദ്ദേഹം ഷൂട്ട് ചെയ്ത സിനിമ പോലും എങ്ങനെ ഷൂട്ട് ചെയ്യാതിരിക്കാം എന്ന് റിസേർച്ച് ചെയ്ത കുഴിമടിയനായിരുന്നു രതീഷ്. 48ാമത്തെ വയസ്സിൽ മരിച്ചു’

ആരോ​ഗ്യദൃഡ​ഗാത്രനായല്ലേ കലാഭവൻ മണി സിനിമയിൽ വന്നത്. മരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ രൂപം നിങ്ങൾ കണ്ടിട്ടില്ലേ. മണിയുടെ കാര്യമാലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. 45ാമത്തെ വയസ്സിൽ മരിച്ചു. എത്ര കാലം മണി ഇവിടെ നിൽക്കേണ്ടതാണ്’ ‘മുരളി നന്നായി യോ​ഗ ചെയ്യും, മദ്യപിക്കും. അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരനാണ്. ഒപ്പം മൂകാംബികയുടെ ഭക്തനും. എപ്പോഴും ചുവന്ന കുറി തൊടും. യോ​ഗയും മദ്യവും ഒരുമിച്ച് കൊണ്ട്പോയി. മദ്യം തന്നെയാണ് മുരളിചേട്ടനെ അകാലത്തിൽ‌ കൊണ്ട്പോയത്’

Noora T Noora T :