ജിന്നിന് ശേഷം സൈനിക സേവനത്തിനായി ഇറങ്ങി ജെ ഹോപ്പും!

ലോകമെമ്പാടും നിരവധി ആരാധകരുള്ള ദക്ഷിണകൊറിയന്‍ മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ഇപ്പോഴിതാ ആരാധകരെ വീണ്ടും നിരശയിലാക്കി രണ്ടാമത്തെയാളും സൈനിക സേവനത്തിനായി ഇറങ്ങിയിരിക്കുകയാണ്. ജിന്നിന് ശേഷം ജെ ഹോപ്പ് ആണ് രണ്ടാമനായി ദക്ഷിണ കൊറിയയുടെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ ചേര്‍ന്നത്.

അവരുടെ ലേബലായ ബിഗിറ്റ് മ്യൂസിക് പറയുന്നത് പ്രകാരം, ജെഹോപ്പ് സൈന്യത്തില്‍ ചേരാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ എന്‍ലിസ്റ്റ്‌മെന്റ് പ്രക്രിയയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അപേക്ഷയും താരം സമര്‍പ്പിച്ചിട്ടുണ്ട്. ‘ബിഗ് മ്യൂസിക്: ജെഹോപ്പ് സൈന്യത്തില്‍ ചേരാനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞെന്ന് ആരാധകരെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ അതില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള അപേക്ഷയും അദ്ദേഹം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അപ്‌ഡേറ്റുകള്‍ യഥാസമയം ഞങ്ങള്‍ നിങ്ങളെ അറിയിക്കും. സൈനിക സേവനം പൂര്‍ത്തിയാക്കി തിരികെയെത്തും വരെ ജെ ഹോപ്പിന് നല്‍കുന്ന സ്‌നേഹവും പിന്തുണയും തുടരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങളുടെ കമ്പനി കലാകാരന് നല്‍കുന്ന പിന്തുണയില്‍ വീഴ്ചയുണ്ടാകില്ല.’

18 നും 35 നും ഇടയില്‍ പ്രായമുള്ള എല്ലാ ദക്ഷിണ കൊറിയന്‍ പുരുഷന്മാരും ഏകദേശം 20 മാസത്തേക്ക് രാജ്യത്ത് സൈനിക സേവനം അനുഷ്ഠിക്കണമെന്നാണ് നിയമം. ബിടിഎസ് അംഗങ്ങള്‍ക്ക് നേരത്തെ കുറച്ചുകാലത്തേക്ക് ഇളവ് നല്‍കിയിരുന്നെങ്കിലും, ആഗോളതലത്തില്‍ പ്രശസ്തരായ ഗായകര്‍ നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കേണ്ടിവരുമെന്ന് 2022 ഒക്ടോബറില്‍ സ്ഥിരീകരിക്കുകയായിരുന്നു.

Vijayasree Vijayasree :