മലയാള സിനിമയില്‍ പല നിര്‍മ്മാതാക്കളും സാമ്പത്തികമായി തകരാനുണ്ടായ സാഹചര്യവും അതിന്റെ കാരണക്കാരെയും കുറിച്ച് വെളിപ്പെടുത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പൂജപ്പുര രാജന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഒരു സിനിമ എടുത്തതിന്റെ പേരില്‍ നിരവധി നിര്‍മ്മാതാക്കാളാണ് മലയാള സിനിമയില്‍ കുത്തുപാള എടുത്തിട്ടുള്ളതെന്നാണ് രാജന്‍ പറയുന്നത്. തന്റെ എടുത്ത് സിനിമ എടുക്കാന്‍ വരുന്ന എല്ലാവരോടും കിടക്കാടം വിട്ട് സിനിമ ചെയ്യെരുതെന്ന് താന്‍ പറയാറുണ്ട്.
എന്നാല്‍ അ കാരണത്തിന്റെ പേരില്‍ പലരും പിണങ്ങി പോകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സിനിമയിലെത്തിയ പ്രൊഡക്ഷനിലെ പലരും അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം സിനിമ തുടങ്ങും, പുറകെ പുറകെ ആവശ്യമില്ലാത്ത ചിലവുകള്‍ നല്‍കി നിര്‍മ്മാതാവിനെ ഒരു വഴിയ്ക്കാക്കും. അത്തരത്തില്‍ സിനിമ എടുക്കാന്‍ സംവിധായകര്‍ നില്‍ക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.