വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ചെയ്തത് ഞെട്ടിക്കുന്നു! പച്ചയായ സത്യങ്ങൾ പുറത്തേക്ക്, കണ്ണുകെട്ടിയ നീതിദേവതയുടെ അർത്ഥ വ്യാപ്തി ഇപ്പോഴാണ് തിരിച്ചറിയുന്നത്, പിഴുതെറിയാൻ 10 എണ്ണം, അതിജീവിതയുടെ സഹോദരന്റെ മാസ്സ് എൻട്രി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ മാത്രമാണ് ഇപ്പോഴും ബാക്കിയുള്ളത്. നീതി കിട്ടാൻ ഏത് അറ്റം വരെ പോകുമെന്നുള്ള ഉറച്ച നിലപാടിലാണ് അതിജീവിത.

കേസിൽ വിചാരണകോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അതിജീവിത ഏറ്റവും ഒടുവിലായി സുപ്രീംകോടതിയെയാണ് സമീപിച്ചിരിക്കുന്നത്. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശം ഇതിനുള്ള തെളിവുണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചു. വിചാരണകോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർ ജിയിലാണ് ജഡ്ജിക്കെതിരായ ആരോപണം

ഇപ്പോഴിതാ അതിജീവിതയുടെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.

കണ്ണുകെട്ടിയ നീതിദേവതയുടെ അർത്ഥ വ്യാപ്തി ഇപ്പോഴാണ് തിരിച്ചറിയുന്നത്. പണ്ടൊക്കെ തെളിവുകൾ ആയിരുന്നു കോടതിക്ക് വേണ്ടി ഇരുന്നത്. താഴെ കൊടുത്തിരിക്കുന്നത് ഒന്നും തെളിവുകൾ അല്ലെന്നുള്ള വാദം കോടതി തന്നെ പുറപ്പെടുവിക്കുമ്പോൾ നീതി എന്നത് എന്നോ പറഞ്ഞു കേട്ട ഒരു പഴമൊഴിയായി മാറുകയാണ് ഇവിടെ. കോടതിയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്താൻ ആണ് ഇത്തരമൊരു നീക്കം കോടതി നടത്തുന്നതെങ്കിൽ കോടതി ചെയ്യുന്ന ഏറ്റവും തെറ്റായ തീരുമാനം ആയിരിക്കും അത് എന്ന് കാലം തെളിയിക്കുമെന്ന് പറഞ്ഞ് കൊണ്ടാണ് അതിജീവിതയുടെ സഹോദരൻ പോസ്റ്റ് പങ്കുവെച്ചത്

നടി ആക്രമണ കേസിന്റെ തെളിവുകൾ മുൻനിർത്തി താഴെ പറയുന്ന സത്യങ്ങൾ കോടതിയലക്ഷ്യമോ?

10 കാര്യങ്ങളാണ് സഹോദരൻ ഉന്നയിച്ചത്

വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡ് കോടതി സമയത്തിനുശേഷം അനധികൃതമായി കണ്ടുവന്നു പറഞ്ഞാൽ?

മെമ്മറി കാർഡ് നിയമവിധേയം അല്ലാത്ത വിധം വിവോ ഫോണിൽ കണ്ടു എന്നു പറഞ്ഞാൽ?

അസമയത്തിനുശേഷം മെമ്മറി കാർഡ് ആരാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താൻ കോടതി അന്വേഷണത്തിന് ഉത്തരവിട്ടില്ല എന്ന് പറഞ്ഞാൽ?

ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രോസിക്യൂഷനേയും ഇരയെയും അറിയാതെ രണ്ട് വർഷം പൂഴ്ത്തിവെച്ചു എന്നു പറഞ്ഞാൽ?

തേടിയ വള്ളി കാലിൽ ചുറ്റി ജഡ്ജിനെ സ്വാധീനിക്കാൻ സ്വാധീനിച്ചു എന്ന് പ്രതികളിൽ നിന്നും ലഭിച്ച തെളിവ് പുറത്തു പറഞ്ഞാൽ?

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികളുടെ ജാമ്യം കോടതി റദ്ദ് ചെയ്തില്ല എന്ന് പറഞ്ഞാൽ?

ജഡ്ജിന്റെ ഭർത്താവും പ്രതികളും തമ്മിൽ സൗഹൃദം ഉണ്ടെന്ന് പറഞ്ഞാൽ?

ജഡ്ജിയുമായി പ്രതികളുടെ വേണ്ടവർ നിരവധി തവണ ഫോണിൽ സംസാരിച്ചു എന്ന് പറഞ്ഞാൽ?

പ്രതികളും വക്കീലന്മാരും കൂട്ടുചേർന്ന് ഫോണിലെ രേഖകൾ നശിപ്പിച്ചു എന്ന് പറഞ്ഞാൽ?

മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ പാലിക്കണമെന്ന് സുപ്രീംകോടതി നിർദേശം പാലിച്ചില്ല എന്ന് പറഞ്ഞാൽ?

മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഇന്ന് പുറത്തുവന്ന പച്ചയായ സത്യങ്ങൾ മാത്രം സുപ്രീംകോടതി ഉത്തരവ് പാലിക്കാത്ത വിചാരണ കോടതി ജഡ്ജിയാണ് കോടതി അലക്ഷ്യം ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ഫോർ അതിജീവിത

Noora T Noora T :