മലയാളികളുടെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്,.സിദ്ധിഖിന്റെ സംവിധാനത്തിൽ 2013 ലിറങ്ങിയ ചിത്രമായിരുന്നു ലേഡിസ് ആന്റ് ജെന്റിൽമാൻ. മോഹൻലാൽ നായകനായെത്തിയ സിനിമയിൽ മനോജ് കെ ജയൻ, പത്മപ്രിയ, മീര ജാസ്മിൻ, മംമ്ത മോഹൻദാസ്, മിത്ര കുര്യൻ തുടങ്ങി വൻ താര നിരയായിരുന്നു അണിനിരന്നത്. എന്നാൽ പ്രതീക്ഷിച്ച വിജയം സിനിമയ്ക്ക് നേടാനായില്ല. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. മോഹൻലാൽ ഗംഭീരമായി പെർഫോം ചെയ്തെങ്കിലും സിനിമയുടെ കഥാപരിസരം പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ പറ്റിയില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. സഫാരി ടിവിയോടാണ് പ്രതികരണം.
സിനിമയുടെ ഷൂട്ടിംഗിനെയാകെ ബാധിച്ച ഒരു സംഭവത്തെക്കുറിച്ചും സിദ്ദിഖ് സംസാരിച്ചു. മദ്യപാനിയായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിച്ചത്. ഇതിനിടെയാണ് സ്പിരിറ്റ് എന്ന സിനിമയിലും നടൻ മദ്യപാനിയുടെ വേഷം ചെയ്തത്.സാമ്യം വരുമോ എന്ന ആശങ്ക താൻ പറഞ്ഞിരുന്നെങ്കിലും രണ്ടും രണ്ട് രീതിയിൽ ചെയ്യാമെന്ന് മോഹൻലാൽ പറയുകയും മോഹൻലാൽ മികച്ച രീതിയിൽ ഈ വ്യത്യസ്തത കാണിക്കുകയും ചെയ്തെന്നും സിദ്ദിഖ് പറയുന്നു. തന്റെ പ്രിയപ്പെട്ട കഥാപാത്രം ആണ് ചന്ദ്രബോസ് എന്നും തന്റെ തന്നെ ചില സ്വഭാവ സവിശേഷതകൾ ഈ കഥാപാത്രത്തിനുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
ഐടിയാണ് സിനിമയുടെ കഥാപരിസരം. കഥാപാത്രങ്ങൾ ഐടി പ്രൊഫഷണലുകൾ ആണ്. ഐടി മേഖല അന്നും ഇന്നും പ്രേക്ഷകന് അത്ര പരിചിതമല്ല. ഐടി കഥകൾ പറയുമ്പോൾ പ്രേക്ഷകന് മനസ്സിലാവുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതുകൊണ്ടാണ് സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതെന്നും സിദ്ദിഖ് പറയുന്നു.
‘നടി ജയഭാരതിയുടെ മകൻ കൃഷ് സത്താർ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആ സിനിമയിലാണ് നടൻ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച് കൃഷ് തിരിച്ച് ലണ്ടനിലേക്ക് പോയി’കൃഷിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു ഫെെറ്റ് രംഗം എടുത്തു. ഫൈറ്റ് മാസ്റ്ററുടെ അസിസ്റ്റന്റ് ഞങ്ങളുടെ പ്ലാനിംഗിൽ ഇല്ലാത്തൊരു രംഗം പ്രാക്ടീസ് ചെയ്യിച്ചു. ബൈക്ക് സ്കിഡ് ചെയ്ത് നിർത്താനായിരുന്നു പറഞ്ഞത്’ഷൂട്ടിംഗ് ആകെ കുഴഞ്ഞു.
ഇവിനില്ലാതെ ഷൂട്ട് ചെയ്യാൻ പറ്റാതായി. കൃഷ് ഇല്ലാത്ത രംഗങ്ങൾ ഷൂട്ട് ചെയ്തു. എല്ലാം കുഴഞ്ഞ് മറിഞ്ഞു. അതും കുറേയൊക്കെ ഈ സിനിമയെ ബാധിച്ചിട്ടുണ്ട്,’ സിദ്ദിഖ് പറഞ്ഞു. മംമ്തയുടെ റോളിലേക്ക് അമല പോളിനെയും ആദ്യം പരിഗണിച്ചിരുന്നെന്നും എന്നാൽ ഒരു തമിഴ് പ്രൊജക്ട് വന്നതോടെ അമലയ്ക്ക് പിൻമാറേണ്ടി വന്നെന്നും സിദ്ദിഖ് പറഞ്ഞു.
‘അവന് ബൈക്കിൽ അത്ര വലിയ പ്രാക്ടീസ് ഇല്ല. സീനെടുത്തപ്പോൾ ബൈക്ക് സ്കിഡ് ചെയ്യവെ ടൈമിംഗ് തെറ്റി അവൻ വീണു. ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാൻ പറഞ്ഞു. എല്ലിന് പൊട്ടൽ ഉണ്ടായിരുന്നു. ഒന്നര മാസം പ്ലാസ്റ്റർ ഇടണം. ഷൂട്ടിംഗ് തുടങ്ങി വന്നിട്ടേ ഉള്ളൂ’
‘ഷൂട്ടിംഗ് ആകെ കുഴഞ്ഞു. ഇവിനില്ലാതെ ഷൂട്ട് ചെയ്യാൻ പറ്റാതായി. കൃഷ് ഇല്ലാത്ത രംഗങ്ങൾ ഷൂട്ട് ചെയ്തു. എല്ലാം കുഴഞ്ഞ് മറിഞ്ഞു. അതും കുറേയൊക്കെ ഈ സിനിമയെ ബാധിച്ചിട്ടുണ്ട്,’ സിദ്ദിഖ് പറഞ്ഞു. മംമ്തയുടെ റോളിലേക്ക് അമല പോളിനെയും ആദ്യം പരിഗണിച്ചിരുന്നെന്നും എന്നാൽ ഒരു തമിഴ് പ്രൊജക്ട് വന്നതോടെ അമലയ്ക്ക് പിൻമാറേണ്ടി വന്നെന്നും സിദ്ദിഖ് പറഞ്ഞു.