അമ്മയെ ഒരു അറബിയുടെ വീട്ടിൽ ട്രാപ്പിലാക്കി, ആറ് മാസത്തിന് ശേഷമാണ് എന്റെ അമ്മയുടെ ശബ്ദം ഞാൻ കേൾക്കുന്നത്’ വിങ്ങിപ്പൊട്ടി അമ്മയെ കുറിച്ച് ജീവ ജോസഫ് പറഞ്ഞത് !

അവതാരകനായി തുടങ്ങി അഭിനേതാവായി മാറിയ താരമാണ് ജീവ ജോസഫ്. സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയും മറ്റും ആരാധകരുടെ മനം കവർന്ന അവതാരകനാണ് ജീവ ജോസഫ്. പ്രേക്ഷകരുടെ അവതാരകൻ എന്ന ലേബൽ ശരിക്കും ജീവയ്ക്ക് ഇണങ്ങും. കാരണം അത്രത്തോളം സ്വാധീനമാണ് താരം ഷോയിലൂടെ നേടിയെടുത്തത്.

ടിവി ചാനലായ സൂര്യ മ്യൂസിക്കലിലൂടെയാണ് തുടക്കം കുറിച്ച് ഇപ്പോൾ മഴവിൽ മനോരമയിലെ സൂപ്പർ കുടുംബം എന്ന പ്രോഗ്രാമിൽ അവതാരകനാണ് . ഏറോനോട്ടിക്കൽ എഞ്ചിനീയറിങ്ങാണ് പഠിച്ചതെങ്കിലും അഭിനയത്തോടുള്ള അഭിനിവേശം മൂലം പഠനം ജീവ പൂർത്തിയാക്കിയില്ല.അപ്രതീക്ഷിതമായിട്ടാണ് ആങ്കറിങ് മേഖലയിലേക്ക് താൻ കടന്ന് വന്നതെന്നും താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. സൂര്യ മ്യൂസിക്കിൽ നിന്നുമായിരുന്നു താരം സീ കേരളത്തിലേക്ക് എത്തിയത്.

റിയാലിറ്റി ഷോ അവതരിപ്പിച്ച് പരിചയമില്ലെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നുവെന്നും നിങ്ങൾ ചെയ്യിപ്പിക്കുകയാണെങ്കിൽ താൻ ചെയ്യാമെന്നുമായിരുന്നു അണിയറപ്രവർത്തകരോട് പറഞ്ഞതെന്നും ജീവ പറഞ്ഞിട്ടുണ്ട്. സീ കേരളത്തിലെത്തിയതോടെയാണ് ജീവയ്ക്ക് ആരാധകരും കൂടിയത്.

ജീവയുടെ ഭാര്യ അപർണ തോമസും ആങ്കറിങിൽ നിന്നുമാണ് ക്യാബിൻ ക്രൂവാകാൻ പോയത്. കുടുബത്തെ കുറിച്ചും തന്റെ യഥാർഥ പേര് എന്താണെന്നുമെല്ലാം ജീവ ജോസഫ് പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ‘പപ്പയുടേയും അമ്മയുടേയും ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു.’

‘ശരത് എന്നാണ് പപ്പയുടെ യഥാർഥ പേര്. പിന്നീട് തമ്പി എന്ന് മാറ്റി. എന്റെ യഥാർഥ പേര് അഖിൽ. എസ് എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേരാണ് ജീവ. അമ്മയുടെ അച്ഛന്റെ പേരായ ജോസഫ് കൂടി ചേർത്ത് പിന്നീട് ഞാൻ ജീവ ജോസഫ് എന്ന സ്ക്രീൻ നെയിം സ്വീകരിക്കുകയായിരുന്നു’ എന്നാണ് ജീവ പറഞ്ഞത്

ഇപ്പോഴിതാ അമ്മയെ കുറിച്ച് കണ്ണ് നിറഞ്ഞ് സംസാരിക്കുന്ന ജീവയുടെ പഴയൊരു വീഡിയോയാണ് വൈറലാകുന്നത്. സരി​ഗമപയുടെ ഒരു എപ്പിസോഡിൽ വെച്ചാണ് ആദ്യമായി ജീവ അമ്മയെ കുറിച്ച് സംസാരിച്ച് കരഞ്ഞത്. ജോസഫിലെ ഹിറ്റ് ​​ഗാനമായ പൂമുത്തോളെ എന്ന പാട്ടിന് സം​ഗീതം നൽകിയ രഞ്ജിൻ രാജ് സരി​ഗമപയിൽ അതിഥിയായി വന്നപ്പോൾ പൂമുത്തോളെ ​ഗാനത്തിന്റെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തിയിരുന്നു.

തന്റെ അമ്മയെ ഓർത്ത് അമ്മയ്ക്ക് വേണ്ടി ചെയ്ത പാട്ടാണ് പൂമോത്തോളെയെന്നും ഭാര്യയ്ക്ക് വേണ്ടിയല്ല അമ്മയ്ക്ക് വേണ്ടിയുള്ളതാണെന്നും രഞ്ജിൻ രാജ് പറഞ്ഞു. അമ്മ മരിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോഴാണ് ഈ പാട്ട് ഉണ്ടാക്കിയതെന്നും സരി​ഗമപയിൽ വെച്ച് രഞ്ജിൻ രാജ് വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് എല്ലാവരും അവരവരുടെ അമ്മമാരെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് വാചാലരായപ്പോഴാണ് ജീവ ജോസഫും അമ്മയെ കുറിച്ച് സംസാരിച്ച് പൊട്ടിക്കരഞ്ഞത്. ‘എന്റെ പപ്പ ‍ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മരിച്ചത്. അതിനുശേഷം ആറ് മാസം ഞാൻ‌ എന്റെ അമ്മയെ കണ്ടിട്ടില്ല.’

‘ഞങ്ങൾ രണ്ട് ആൺമക്കളായിരുന്നു. ഞങ്ങൾക്ക് വേണ്ടിയാണ് അമ്മ ​ഗൾഫിൽ പോയത്. പക്ഷെ അമ്മ എവിടെയാണെന്ന് അറിയില്ലായിരുന്നു. പിന്നെയാണ് അറിഞ്ഞത് കൊണ്ടുപോയ ആൾക്കാൾ അമ്മയെ ഒരു അറബിയുടെ വീട്ടിൽ ട്രാപ്പിലാക്കിയെന്ന്. ആറ് മാസത്തിന് ശേഷമാണ് എന്റെ അമ്മയുടെ ശബ്ദം ഞാൻ കേൾക്കുന്നത്’ വിങ്ങിപ്പൊട്ടിക്കൊണ്ട് ജീവ ജോസഫ് പറഞ്ഞു

AJILI ANNAJOHN :