സെെബർ ആക്രമണങ്ങൾ ഇന്ന് ശമ്പളം പറ്റുന്ന ജോലി പോലെ ; ക്വട്ടേഷൻ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവർക്ക് പേയ്മെന്റ് ഉണ്ട് ; തുറന്നടിച്ച് ഭാവന !

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വസ്ത്ര ധാരണവുമായി ബന്ധപ്പെട്ട ചില സൈബര്‍ ആക്രമണം താരത്തിന് നേരിടേണ്ടി വന്നിരുന്നു .മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണമെന്നും വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നതെന്നും ഭാവന പറഞ്ഞു. പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിലാണ് ഭാവനയുടെ പ്രതികരണം.”ഫോട്ടോ പോസ്റ്റ് ചെയ്ത ആദ്യ ദിവസങ്ങളില്‍ ആരും ഒന്നും പറഞ്ഞില്ല.

പിന്നീട് വളരെ പെട്ടെന്നാണ് ഫോട്ടോ വൈറലായത്. പിന്നാലെ മോശമായിട്ടുള്ള കമന്റുകളും അഭിപ്രായങ്ങളും വന്നു. വസ്ത്രം കാണുമ്പോള്‍ മനസിലാകും. ടോപ്പിടുമ്പോഴോ മറ്റേതെങ്കിലും വസ്ത്രം ധരിക്കുമ്പോഴോ സ്ത്രീകള്‍ സാധാരണയായി ധരിക്കുന്ന ഡ്രസ് ആണത്.” വസ്ത്രമാണെന്ന് മനസിലായിട്ടുമാണ് ചില മോശം പ്രതികരണങ്ങള്‍ നടത്തുന്നതെന്നും ഭാവന പറഞ്ഞു. പ്രതികരണങ്ങള്‍ അതിര് വിട്ടതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും ഭാവന പറഞ്ഞു.

ഭാവനയുടെ വാക്കുകൾ ഇങ്ങനെ ”20ാം തീയതി നടന്ന ഫങ്ഷനാണ്. ആദ്യത്തെ രണ്ട് ദിവസം വസ്ത്രധാരണത്തേക്കുറിച്ച് ആരും ഒന്ന് പറഞ്ഞ് കേട്ടില്ല. പെട്ടെന്ന് വൈറലായി. വളരെ മോശമായിട്ടുള്ള കമന്റുകളും അഭിപ്രായങ്ങളും വന്നു. ആ വസ്ത്രം കാണുമ്പോള്‍ മനസിലാകും. ടോപ്പിടുമ്പോഴോ മറ്റേതെങ്കിലും വസ്ത്രം ധരിക്കുമ്പോഴോ സ്ത്രീകള്‍ സാധാരണയായി ധരിക്കുന്ന ഡ്രസ് ആണത്.””തുണിയുണ്ടെന്ന് മനസിലായിട്ടും ചിലര്‍ മോശം പ്രതികരണങ്ങള്‍ നടത്തി. കുറേ ആളുകള്‍ പറയുന്നുണ്ട് നിങ്ങള്‍ക്ക് കണ്ണ് കാണുന്നില്ലേ? വസ്ത്രം കാണുന്നില്ലേ എന്ന്? സ്‌കിന്‍ കളര്‍ ഡ്രസ് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് പിന്നേയും മോശം കമന്റുകള്‍ വന്നത്. കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. ഞാനെന്നല്ല ആരും വെറുതെ ഒരു കഷ്ണം തുണി മാത്രം ധരിച്ച് പുറത്ത് പോകില്ലല്ലോ. എന്നിട്ടും ഇതെന്താ ഇങ്ങനെ എന്ന് തോന്നിയിരുന്നു.”

‘മാനസികമായി തളര്‍ത്താന്‍ വേണ്ടിയാണ് ഈ ആക്രമണം എന്നാണ് മനസിലാക്കാന്‍ പറ്റുന്നത്. വസ്ത്രമുള്ളത് കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് മോശം കമന്റുകള്‍ ഇടുന്നത്. എന്റെ ഒരു സുഹൃത്ത് പറഞ്ഞു. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പാടാണ്. അത് കൃത്യമാണെന്ന് എനിക്ക് തോന്നി. മനപൂര്‍വ്വമായുള്ള ശ്രമമാണിത്. തെറ്റിദ്ധരിച്ച ആള്‍ക്കാരുണ്ടെങ്കില്‍ അത് മാറട്ടേ എന്ന് വിചാരിച്ചാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.’

”’വിശദീകരിക്കേണ്ട ആവശ്യമില്ല. മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ, ഇത് തുടരുകയാണെന്ന് ഒരുപാട് പേര്‍ വിളിച്ചറിയിച്ചതുകൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ എന്നേക്കുറിച്ച് വളരെ മോശമാക്കി സംസാരിക്കുന്ന, എന്നെ ഒന്ന് നേരിട്ടുപോലും കാണാത്ത, ഞാന്‍ ആരാണെന്ന് പോലും അറിയാത്ത ആളുകള്‍ വളരെ ഈസി ആയി ഇങ്ങനെ വിധിക്കുമ്പോള്‍, ഇങ്ങനെ പറയുമ്പോള്‍.. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് വേദനിച്ചിട്ടുള്ള ആളാണ് ഞാന്‍. എങ്ങനെയാണ് ഒരാള്‍ക്ക് മറ്റൊരാളെക്കുറിച്ച് ഇങ്ങനെ പറയാന്‍ കഴിയുന്നത് എന്ന് ഞാന്‍ ആലോചിച്ചു.””വിട്ടുകളയാം പോട്ടേ. പോട്ടേ എന്ന് കരുതി. ഒരു പോയിന്റിലെത്തിയപ്പോള്‍ എനിക്ക് തോന്നി. ഞാന്‍ പ്രതികരിക്കേണ്ടതാണ് എന്ന്.”

സെെബർ ആക്രമണങ്ങൾ ഇന്ന് ശമ്പളം പറ്റുന്ന ജോലി പോലെയാണെന്ന് നടി ഭാവന. ഒരും കൂട്ടം ആൾക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ടിനെ ആക്രമിക്കണം എന്നത് ഇവിടെ നടക്കുന്നുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇക്കൂട്ടർക്ക് ശമ്പളവും ലഭിക്കുന്നുണ്ടെന്നാണ് തന്റെ അറിവെന്നും ഭാവന പറഞ്ഞു. റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിലാണ് ഭാവനയുടെ പ്രതികരണം’ഇത്തരം സെെബർ ആക്രമണങ്ങൾക്കെതിരെ കേസ് കൊടുത്താലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോൾ അവർ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവാം.

ഇങ്ങനെ ചെയ്യുന്നവരുടെ യഥാർത്ഥ ഐഡി കണ്ടാൽ വളരെ വിശ്വസനീയമായി തോന്നുന്നതാകാം. ഇതൊരു ജോലി പോലെയാണ്. ആർക്കും ഒരും കൂട്ടം ആൾക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ടിനെ ആക്രമിക്കണം എന്ന ഒരു കാര്യം ഇവിടെ നടക്കുന്നുണ്ടെന്നാണ് എനിക്ക് കിട്ടിയ വിവരം. മുഴുവൻ വിവരങ്ങൾ എനിക്ക് അറിയില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അല്ലെങ്കിൽ സിനിമ മേഖലയിലുളളവർക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല’, ഭാവന പറഞ്ഞു.

”സെെബർ ബുളളീയിംഗ് എന്നത് ഞാൻ മനസിലാക്കുന്നത് ഇത് ഒരു ജോലി പോലെയാണെന്നാണ്. ഇതിനെതിരെ ഒരുപാട് സെലിബ്രിറ്റികളും സാധാരണക്കാരും രംഗത്ത് വരുന്നുണ്ട്. ഇതിനെതിരെ കേസ് കൊടുത്താലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോൾ അവർ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവാം. ഇങ്ങനെ ചെയ്യുന്നവരുടെ യഥാർത്ഥ ഐഡി കണ്ടാൽ വളരെ വിശ്വസനീയമായി തോന്നുന്നതാകാം. ഇതൊരു ജോലി പോലെയാണ്. ആർക്കും ഒരും കൂട്ടം ആൾക്കാരെ ഉപയോഗപ്പെടുത്തികൊണ്ട് പ്രസ്തുത വ്യക്തിയെ അല്ലെങ്കിൽ ഒരു പ്രോജക്ടിനെ ആക്രമിക്കണം എന്ന ഒരു കാര്യം ഇവിടെ നടക്കുന്നുണ്ട് എന്നാണ് എനിക്ക് കിട്ടിയ വിവരം. മുഴുവൻ വിവരങ്ങൾ എനിക്ക് അറിയില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ അല്ലെങ്കിൽ സിനിമ മേഖലയിലുളളവർക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല. ഞാൻ മനസിലാക്കിയിട്ടുളളത് ഇതൊരു ജോലി പോലെയാണെന്നാണ്. ക്വട്ടേഷൻ കൊടുത്ത് ഒരാളെ അറ്റാക്ക് ചെയ്യുന്നതിന് അവർക്ക് പേയ്മെന്റ് ഉണ്ടെന്നാണ് എന്റെ വിവരം. ഇത് നേരിടുന്ന ആളുകൾക്കും വികാരങ്ങളുണ്ട്. നമ്മളാരും യാതൊരു വികാരങ്ങളില്ലാത്ത റോബോട്ട് ഒന്നുമല്ല. എത്രയോ ആൾക്കാർ ഇത്തരത്തിലുളള സെെബർ ആക്രമണങ്ങൾ മൂലം മാനസികമായി തളർന്നു പോകുന്നുണ്ട്.”

AJILI ANNAJOHN :