‘പാത്തു… ഉയരത്തിൽ പറക്കുക..; അമ്മയും നച്ചുവും അച്ചയും നിന്റെ പാട്ടുകൾ വീട്ടിൽ മിസ് ചെയ്യും…;മകളെ ചേർത്തുപിടിച്ച് ഇന്ദ്രജിത്ത് സുകുമാരൻ!

മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന താര കുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരൻ. വില്ലൻ, നായകൻ, സഹനടൻ തുടങ്ങി ഏത് വേഷവും രസകരമായി കൈകാര്യം ചെയ്യുന്ന നടൻ കൂടിയാണ് ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് എന്ന നടന്റെ കഴിവിനെ പൂർണ്ണമായി ഉപയോഗിക്കാൻ മലയാള സിനിമയ്ക്ക് ഇനിയും സാധിച്ചിട്ടില്ല, എന്നതാണ് ഒരു പരുത്തിവരെ ശരി.

നടിയും ഫാഷൻ ഡിസൈനറുമെല്ലാമായ പൂർണിമയാണ് ഇന്ദ്രജിത്തിന്റെ ജീവിത പങ്കാളി. വിവാഹശേഷം പൂർണിമയും വളരെ വിരളമായി മാത്രമാണ് സിനിമകൾ ചെയ്യാറുള്ളത്. താരങ്ങളുടെ മക്കളായ പ്രാർഥനയും നക്ഷത്രയും സിനിമയോട് തങ്ങൾക്കുള്ള താൽപര്യം ഇതിനോടകം പ്രകടമാക്കി കഴിഞ്ഞു. പ്രാർഥന ചില സിനിമകൾക്ക് വേണ്ടി പിന്നണി പാടുകയും ചെയ്തിരുന്നു. ഇളയവൾ നക്ഷത്ര ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിരുന്നു.

ഇപ്പോഴിത മൂത്ത മകൾ പ്രാർഥനയെ കുറിച്ച് ഇന്ദ്രജിത്ത് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. പ്രാർഥന ഉപരി പഠനത്തിനായി ലണ്ടനിലേക്ക് പോയിരിക്കുകയാണ്.

സം​ഗീതത്തിൽ കൂടുതൽ അറിവ് സമ്പാദിക്കാനാണ് പിന്നണി ​ഗായിക കൂടിയായ പ്രാർഥന ലണ്ടനിലേക്ക് ഉപരി പഠനത്തിനായി പോയത്. ഡി​ഗ്രി വിദ്യാർഥിനിയാണ് ഇപ്പോൾ പ്രാർഥന.മകളെ കോളജിൽ ചേർത്ത ശേഷം അവളെ ചേർത്ത് നിർത്തി പകർത്തിയ ചിത്രങ്ങളും ഒരു മനോ​ഹരമായ കുറിപ്പും ഇന്ദ്രജിത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

പാത്തു.. നിന്റെ സ്വപ്നങ്ങൾ പിന്തുടരുന്നതിനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ. ഈ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയുമുണ്ട്. നിനക്ക് എല്ലാ ആശംസകളും നേരുന്നു.’

‘അച്ച എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും… അമ്മയും നച്ചുവും അച്ചയും നിന്റെ പാട്ടുകൾ വീട്ടിൽ മിസ് ചെയ്യും… ഉയരത്തിൽ പറക്കുക… ദൈവം നിന്നെ അനു​ഗ്രഹിക്കട്ടെ… ഒരുപാട് സ്നേഹം…’ ഇന്ദ്രജിത്ത് കുറിച്ചു. പൂർണിമയും മകൾക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു.

‘ഇതാ ഞങ്ങളുടെ രാപ്പാടി നമ്മുടെ കൂട്ടിൽ നിന്ന് അവളുടെ സംഗീത സ്വപ്നങ്ങളുടെ ലോകത്തേക്ക് പറക്കുന്നു…’ എന്നാണ് പ്രാർഥനയെ കുറിച്ച് എഴുതിയത്. ഒപ്പം എയർപോട്ടിൽ യാത്രയാക്കാൻ വന്നപ്പോൾ മകളെ കെട്ടിപിടിച്ച് പൂർണ്ണിമ കരയുന്നതിന്റെ വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ പെൺമക്കളുമായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് ഇന്ദ്രജിത്തും പൂർണ്ണിമയും.

മക്കളുടെ ചിത്രങ്ങളും വീഡിയോകളും ഇരുവരും നിരന്തരം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. പൂർണ്ണിമയുടെ ബൊട്ടീക്ക് മോഡലായും പ്രാർഥന പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.മോഹൻലാൽ എന്ന ചിത്രത്തിലൂടെ ചെറുപ്രായത്തിൽ തന്നെ പിന്നണി ഗായികയായും പ്രാർഥന തിളങ്ങിയിരുന്നു. പ്രാര്‍ത്ഥനയുടെ ഗാനം ഏറെ ഹിറ്റായിരുന്നു.

ഡബ്സ്മാഷ് വീഡിയോകളിലൂടെയും പ്രാര്‍ത്ഥന തൻ്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പിന്നണി ഗായികയായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ബോളിവുഡ് ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലാണ് രേ ബാവ്രേ എന്ന് തുടങ്ങുന്ന ഗാനം പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ആലപിച്ചിരിക്കുന്നത്.

about prarthana indrajith

Safana Safu :