ജഡ്ജ് നെ മാറ്റണം എന്ന ആവശ്യത്തിൽ വിധി പറഞ്ഞ ജഡ്ജിയ്ക്ക് ആ ഭയം അലട്ടി, അതിജീവിതയെ തളർത്തിയ വിധിയ്ക്ക് പിന്നിൽ ഇതോ? മറനീക്കി എല്ലാം പുറത്തേക്ക്; നടിയുടെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഞെട്ടിച്ചു

നടിയെ ആക്രമിച്ച കേസിൽ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ മാത്രമാണ് ഇപ്പോഴും ബാക്കിയുള്ളത്. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധിയിൽ അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നു നടി.

കേസ് പ്രിന്‍സിപ്പല്‍ കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരായ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിനാൽ കേസിന്റെ വിചാരണ ജസ്ജി ഹണി എം വർഗീസിന്റെ കീഴില്‍ തന്നെ തുടരും. . കേസിൽ വിചാരണ കോടതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ അതിജീവിത. അതിനിടെ അതിജീവിതയുടെ സഹോദരൻ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

കുറിപ്പ് ഇങ്ങനെയാണ്

ജഡ്ജ് നെ മാറ്റണം എന്ന ആവശ്യത്തിൽ വിധി പറഞ്ഞ ജഡ്ജ് നിയമവ്യവസ്ഥയ്ക്ക് സാധാരണ ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടാലോ എന്ന് ഭയന്നാണോ ഇത്തരത്തിലൊരു തീരുമാനം എടുത്തത് ? പ്രസ്തുത ജഡ്ജ്ന്റെ മുൻകാല ഔദ്യോഗിക ചരിത്രം വെച്ച് നോക്കുമ്പോൾ അദ്ദേഹം ഇത്തരത്തിലൊരു വിധി സ്വമേധയാ പുറപ്പെടുവിക്കുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. സത്യമേവ ജയതേ… എന്നത് കേവലം ഒരു വാചകം മാത്രമായി മാറുന്നു എന്ന് ഞങ്ങളെ പോലുള്ളവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. മന:സ്സാക്ഷിയും നട്ടെല്ലും പണയം വെയ്ക്കാത്ത നിയമ പാലകർ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട് എന്ന് വിശ്വസിക്കാനാണ് ഞങ്ങളെപ്പോലുള്ളവർ ഇഷ്ടപ്പെടുന്നത്. സത്യ മേവ ജയതേ…

നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു കേസ് വനിത ജഡ്ജിക്ക് കീഴിലേക്ക് മാറ്റിയത്. എന്നാല്‍ പിന്നീട് വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണവുമായി അതിജീവിതയും പ്രോസിക്യൂഷനും രംഗത്ത് എത്തുകയായിരുന്നു. ജില്ലാ സെഷന്‍സ് കോടതിയിലെ നിലവില്ലുള്ള ജഡ്ജി ഹണി എം വർഗ്ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നടി ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മില്‍ അടുത്ത സൌഹൃദം ഉണ്ട്. വിചാരണയുടെ പല ഘട്ടത്തിലും തനിക്ക് അത് ബോധ്യപ്പെട്ടതാണ്. പൊലീസിന്റെ തുടരന്വേഷണത്തില്‍ പുറത്തുവന്ന തെളിവുകള്‍ എല്ലാം തന്നെ ദിലീപിന് ഈ കേസിലുള്ള പങ്ക് കൂടുതല്‍ വെളിപ്പെടുത്തുന്നുവെന്നും ഹർജിക്കാരി വ്യക്തമാക്കിയിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസില്‍ നടത്തിയ പുനരന്വേഷണം നടക്കുകയുണ്ടായി. ഈ അന്വേഷണത്തിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ പിടിച്ചെടുത്ത ദിലീപിന്റെ സഹോദരന്റെ ഫോണില്‍ നിന്നും ലഭിച്ചിട്ടുള്ള ഒരു വോയിസ് ക്ലിപ്പില്‍ ജഡ്ജിയും ഭർത്താവും ദിലീപും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ചില തെളിവുകളുണ്ട് അതിജീവിത ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തന്നെ ആക്രമിച്ചതിന് ശേഷം ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാർഡില്‍ കോടതിയുടെ അധികാര പരിധിയിലിരിക്കെ ഇടപെടല്‍ ഉണ്ടായിട്ടും വിചാരണ ജഡ്ജി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രത്യേക കോടതിയിലേക്ക് ഈ കേസ് മാറ്റണമെന്നുമായിരുന്നു നടിയുടെ പ്രധാന ആവശ്യം. എന്നാല്‍ കോടതി നടിയുടെ ആവശ്യം പൂർണ്ണമായി തള്ളുകയായിരുന്നു

അഡ്മിനിസ്ട്രേറ്റിവ് ഉത്തരവ് നിയമപരമല്ലെന്ന പരാതിക്കാരിയുടെ നിലപാട് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി ജൂഡീഷ്യല്‍ ഉത്തരവ് പ്രകാരം കേസ് വനിത ജഡ്ജിയുള്ള രണ്ടാം ക്ലാസ് സെഷന്‍ കോടതിയിലേക്ക് കേസ് മാറ്റിയത്. ജുഡീഷ്യല്‍ ഉത്തരവിലൂടെ മാറ്റപ്പെട്ട ഒരു കേസിലെ മാറ്റ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന്റെ ഉത്തരവിലൂടെ പാടില്ലെന്ന വാദമായിരുന്നു അതിജീവിതയ്ക്ക് ഉണ്ടായിരുന്നത്.

അതേസമയം, ഹൈക്കോടതി വിധി ദിലീപിന് ആശ്വാസകരമാണ് . കേസില്‍ തിരിച്ചടി ഭയന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വനിതാ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം.

Noora T Noora T :