ഉലകനായകന് കമല്‍ഹാസന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് കൂടിയായിരുന്നു വിക്രം എന്ന ചിത്രം. ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ 432.50 കോടി രൂപ നേടിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി. ഈ തുകയില്‍ 307.60 കോടി ഇന്ത്യയില്‍ നിന്ന് മാത്രം നേടിയതാണ്.
വിക്രമിന്റെ വിജയത്തിന് പിന്നാലെ ബോക്സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്ത ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറെ തടസങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്.
1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2, ശങ്കറിന്റെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ കമല്‍ ഹാസന് 150 കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടിരിക്കുന്നത്. കമലിനെ കൂടാതെ വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
രാകുല്‍ പ്രീത് സിംഗ്, കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, ജെയ്സണ്‍ ലാംബര്‍ട്ട്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റെഡ് ജയന്റ് മൂവീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ്.
സിനിമ ഏകദേശം 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. എന്നാല്‍, ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ വന്നിട്ടില്ല. മാത്രമല്ല, ചിത്രത്തിന്റെ ബജറ്റിനെ ചൊല്ലി ലൈക പ്രൊഡക്ഷന്‍സും ശങ്കറും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗര്‍ഭിണിയാണെങ്കിലും കളരിപ്പയറ്റ് പഠിച്ച് കാജല്‍ അഗര്‍വാള്‍ ചിത്രത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.