ഫാഷൻ ലോകത്ത് തരംഗം; പ്രിയങ്ക ചോപ്രയുടെ ലെതർ ബാഗിന്റെ വില കേട്ടാൽ ഞെട്ടും

പുത്തൻ പരീക്ഷണങ്ങളും ആക്സസറീസുമായി ഫാഷൻ ലോകത്ത് ശ്രദ്ധ നേടുന്ന പ്രിയങ്ക ചോപ്ര ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഓൾ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് താരസുന്ദരി തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചത്.

അതേസമയം ഷീർ ടോപ്പും സ്ലീവ്‌ലസ് ഓവർകോട്ടും ബ്ലാക് പാന്റുമായിരുന്നു പ്രിയങ്കയുടെ വേഷം എന്നത്. സൺ ഗ്ലാസും പുത്തൻ ഹെയർസ്റ്റൈലും പ്രിയങ്കയെ സ്റ്റൈലിഷ് ആക്കിയിരിക്കുകയാണ്. എന്നാൽ താരസുന്ദരിയുടെ കയ്യിലുള്ള ബാഗിലായിരുന്നു ഫാഷൻ ലോകത്തിന്റെ ആകമാനം ശ്രദ്ധ പതിഞ്ഞത്.

എന്നാൽ ഇറ്റാലിയൻ ആഡംബര ബ്രാന്‍ഡായ ഫെൻഡിയുടെ നിന്നുള്ള സോളിഡ് യെല്ലോ നിറത്തിലുള്ള ലെതർ ബാഗ് ആണ് താരത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. 3,980 അമേരിക്കൻ ഡോളർ അതായത് 2,91,011 ഇന്ത്യൻ രൂപ ആണീ ബാഗിന്റെ വില എന്നത്. മാത്രമല്ല മുമ്പും വ്യത്യസ്തമായ ഹാൻഡ് ബാഗുകളുമായി പ്രിയങ്ക ശ്രദ്ധ നേടിയിട്ടുണ്ട്.

Noora T Noora T :