ശ്രീലക്ഷ്മി അറക്കൽ കണ്ടം വഴിയോടി! ഭാഗ്യലക്ഷ്മി ഞെട്ടിത്തരിച്ചു! വിജയശ്രീലാളിതനായി വിജയ് അഴിക്കുള്ളിൽ നിന്നും പുറത്തേക്ക്…

ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലി പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജയ്.പി.നായർക്ക് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഇതോടെ വിജയ് ജയിൽ മോചിതനാകും.

അതേ സമയം സൈനികരെ അധിക്ഷേപിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ വകുപ്പായ ഐ റ്റി നിയമത്തിലെ 67 എ വകുപ്പ് കുറവ് ചെയ്ത് സൈബർ ക്രൈം പോലീസ് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ലൈംഗിക ബന്ധ രംഗങ്ങൾ , അശ്ലീല പ്രവൃത്തികൾ , സ്ത്രീ പുരുഷ ലൈംഗിക അവയങ്ങൾ എന്നിവ ഇലക്ട്രോണിക് രൂപത്തിൽ പരസ്യപ്പെടുത്തുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താൽ മാത്രമേ ജാമ്യമില്ലാ വകുപ്പായ 67 എ നിലനിൽക്കുകയുള്ളു. ഫെമിനിസ്റ്റുകൾക്ക് സർക്കാരിലുള്ള സ്വാധീനത്താൽ വിജയിനെ അറസ്റ്റ് ചെയ്ത് റിമാൻ്റിൽ വയ്ക്കാനായി ഡി വൈ എസ് പി ബിജുമോനാണ് മ്യൂസിയം പോലീസിനോട് 67 എ വകുപ്പ് അഡീ. റിപ്പോർട്ടാക്കി കോടതിയിൽ സമർപ്പിക്കാൻ നിയമോപദേശം നൽകിയത്.

തുടർന്ന് മ്യൂസിയം പോലീസ് കേസിൽ നിലനിൽക്കാത്ത 67 എ വകുപ്പ് ചേർത്ത് അഡീ. റിപ്പോർട്ട് സമർപ്പിച്ച ശേഷം വിജയിനെ അറസ്റ്റ് ചെയ്ത് റിമാൻ്റ് റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കിയത്. വിജയിൻ്റെ വീഡിയോയിൽ ഒരിടത്തും ലൈംഗിക രംഗങ്ങളില്ലാത്തതാണ് പോലീസിനെ വെട്ടിലാക്കിയത്. കൂടാതെ ആരെയും വ്യക്തിപരമായി പേരെടുത്ത് പറയുന്നുമില്ല. ആരെയും ലൈംഗിക കൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയോ ഉത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നുമില്ല. നിലനിൽക്കാത്ത വകുപ്പിട്ട് ഒരു വ്യക്തിയെ 14 ദിവസം റിമാൻ്റ് ചെയ്യിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി നടപടിയുണ്ടാകുമെന്ന് ഭയന്ന് പുനർചിന്തനയാലാണ് 67 എ വകുപ്പ് കുറവ് ചെയ്തത്.

യുട്യൂബിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്തെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് പരിഗണിച്ചേക്കും. ഇവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസാന അയുധവും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് വക്കീല്‍. ആരോപിച്ചിരിക്കുന്ന കുറ്റങ്ങളെന്നൊന്നും നിലനില്‍ക്കില്ലെന്നും വിജയ് പി. നായര്‍ ക്ഷണിച്ചിട്ടാണു പോയതെന്നും അതിക്രമിച്ചു കടന്നിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. വിഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി പോയതെന്നും പറയുന്നു. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചിട്ടില്ലെന്നും, പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും, എന്നാല്‍ വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നുമാണ്ഭാഗ്യലക്ഷ്മിയും സംഘവും വാദിക്കുന്നത്.

പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും, അത് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനായി ശക്തമായ തെളിവ് ഹാജരാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Noora T Noora T :