ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയുടെ മൂത്ത മകളായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടി അൻസിബ ഹസൻ. നടിയും അവതാരകയും ഒക്കെയായ അന്‍സിബ ഹസന് പ്രാങ്ക് കിട്ടിയ ഒരു അഭിമുഖം വൈറലാകുകയാണ്. ശരിക്കും നടിയുടെ കണ്ണ് നിറഞ്ഞ് പോയി. മമ്മൂട്ടിയാണ് എന്ന് പറഞ്ഞ് വിളിച്ച് പറ്റിക്കുന്നതായിരുന്നു പ്രാങ്ക്.
സിബിഐ ഫൈവില്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു അന്‍സിബ. സെറ്റില്‍ മമ്മൂട്ടി മട്ടന്‍ ബിരിയാണി കൊണ്ടു വന്നതും, മമ്മൂട്ടി വിളമ്പിയത് കൊണ്ട് മാത്രം ആദ്യമായി മട്ടന്‍ കഴിച്ചതും എല്ലാം അന്‍സിബ പറഞ്ഞു. അതിനിടയിലാണ് ചാനല്‍ ഒരു സര്‍പ്രൈസ് കോള്‍ ഉണ്ട് എന്ന് പറഞ്ഞ് ഫോണ്‍ നല്‍കിയത്.
മറു തലയ്ക്കല്‍ നിന്ന് വരുന്നത് മമ്മൂട്ടിയുടെ ശബ്ദമാണ്. ആരാണ്, എനിക്ക് മനസ്സിലായില്ല എന്നൊക്കെ ആദ്യ അന്‍സിബ പറയുന്നുണ്ട്. ഞാനാണ്, മമ്മൂട്ടി എന്ന് പറഞ്ഞപ്പോള്‍ അന്‍സിബ ശരിക്കും സര്‍പ്രൈസ് ആയി.
രണ്ട് നിമിഷം ഒന്നും സംസാരിക്കാന്‍ കഴിയാതെ, അള്ളാ, അള്ളാ എന്ന് വിളിക്കുകയായിരുന്നു. തുടക്കത്തില്‍ ഒന്ന് പതറി എങ്കിലും, പിന്നീട് ഫോണിലൂടെ മമ്മൂട്ടിയാണ് എന്ന് കരുതി വാ തോരാതെ സംസാരിക്കാന്‍ തുടങ്ങി.
അന്‍സിബയുടെ എക്സൈറ്റ്മെന്റും, സന്തോഷവും എല്ലാം കണ്ടപ്പോള്‍ വിളിച്ചത് യഥാര്‍ത്ഥ മമ്മൂട്ടി അല്ല എന്ന് പറയാന്‍ അവതാരകയ്ക്കും പേടിയായി. എങ്ങിനെയോ പറഞ്ഞ് കഴിഞ്ഞപ്പോള്‍ അന്‍സിബ വീണ്ടും ഒന്ന് ഇടറി. ദേഷ്യം വന്നോ എന്ന് ചോദിച്ചപ്പോള്‍, ദേഷ്യമല്ല ശരിയ്ക്കും സങ്കടമാണ് വരുന്നത്. മമ്മൂട്ടിയാണ് എന്ന് കരുതി ആ എക്സൈറ്റ്മെന്റില് എന്റെ കണ്ണ് പോലും നിറഞ്ഞു. ഈ പ്രാങ്കിന് നിങ്ങള്‍ക്ക് നല്ല തല്ലാണ് ഞാന്‍ തരേണ്ടത്. എന്നായിരുന്നു അന്‍സിബയുടെ പ്രതികരണം.
വളരെ അധികം ബഹുമാനിക്കുന്ന ഒരാള്‍ നമ്മളെ ഇങ്ങോട്ട് വിളിച്ച് സംസാരിക്കുക എന്ന് പറഞ്ഞാല്‍ അതില്‍ പരം ഒരു അഭിമാന നിമിഷമില്ല. സന്തോഷവും ആകാംക്ഷയും എല്ലാം നിറഞ്ഞ ഒരു അവസ്ഥയിലായിരുന്നു ഞാന്‍. പക്ഷെ അത് പ്രാങ്ക് ആണ് എന്ന് അറിഞ്ഞപ്പോള്‍ ഒരു ചെറിയ വിഷമം. ചിലപ്പോള്‍ ഈ പ്രാങ്ക് മമ്മൂക്ക തന്നെ കണ്ടേക്കും, കണ്ട് കഴിഞ്ഞാല്‍ വിളിച്ച് ശരിയ്ക്കും കളിയാക്കും എന്നും അന്‍സിബ പറഞ്ഞു.
about ansiba