സര്‍ജറിക്ക് പോവും മുന്‍പായി അമ്മ ചെയ്തതാണ്; ഈ ‘അമ്മ മകൾ സ്നേഹം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു. എല്ലാവര്ക്കും ഈ ഭാഗ്യം ഉണ്ടാകട്ടെ… ; മനോഹരമായ ആ കാഴ്ച്ച ; താരാ കല്യാണോ സൗഭാഗ്യയോ കൂടുതൽ സുന്ദരിയായത്?!

മലയാള കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് താര കല്യാണിന്റേത്. നടി താരാ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നും എല്ലാവരുടെയും പ്രാർഥന വേണമെന്നും അഭ്യർഥിച്ച് മകൾ സൗഭാഗ്യ രംഗത്തെിയിരുന്നു,

യൂട്യൂബ് ചാനലിലൂടെയായും അവര്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്. മണിക്കൂറുകളോളം നീണ്ടുനിന്ന സര്‍ജറി വിജയകരമായിരുന്നുവെന്നും, അമ്മയ്ക്ക് ഇപ്പോള്‍ സംസാരിക്കാനാവില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

ആശുപത്രിയിലേയും വീട്ടിലെത്തിയതിന് ശേഷമുള്ള കാര്യങ്ങളുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. സര്‍ജറിക്ക് മുന്നോടിയായി ചെയ്ത കാര്യത്തെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ആണ് ഇപ്പോൾ താര കല്യാണ്‍ പങ്കുവെയ്ക്കുന്നത്.

ജീവിതത്തില്‍ തനിക്ക് വളരെ സ്‌പെഷലായ ചിത്രത്തെക്കുറിച്ചും അതേ രൂപത്തില്‍ മകളെ ഒരുക്കിയതിനെക്കുറിച്ചുമായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ഒരു കവിത പോലെ സുന്ദരമായ യാത്രയാണത്. സെറ്റും മുണ്ടും മുല്ലപ്പൂവുമൊക്കെയായി സൗഭാഗ്യയെ ഒരുക്കുകയായിരുന്നു താര.

സൗഭാഗ്യയുടെ ഒരു സൈഡ് ഡാഡിയെപ്പോലെയും മറ്റേത്അമ്മയെപ്പോലെയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. വിവാഹ ഫോട്ടോയിലെ തന്റെ രൂപം മകളിലൂടെ പുനരാവിഷ്‌ക്കരിക്കുകയായിരുന്നു അവര്‍.

എന്റെ മോള്‍ എന്നേക്കളും സുന്ദരിയായിരിക്കുമെന്ന് ഞാന്‍ പറഞ്ഞില്ലേ. അവള്‍ അവളുടെ അച്ഛനെപ്പോലെയാണ്. ഈ മേക്കോവറില്‍ നീ എന്നെപ്പോലെയുണ്ടെന്നും സൗഭാഗ്യയോട് താര പറയുന്നുണ്ടായിരുന്നു.

എന്റെ വെഡ്ഡിംഗ് റിംഗ് ഞാനിപ്പോഴും ഉപയോഗിക്കുന്നുണ്ട്, ഒന്നും ചെയ്തിട്ടില്ലെന്നും താര പറഞ്ഞിരുന്നു. സര്‍ജറിക്ക് മുന്‍പ് ഷൂട്ട് ചെയ്ത വീഡിയോയാണ്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. അമ്മയ്ക്ക് സുഖമായി വരുന്നുണ്ടെന്നും സൗഭാഗ്യ വീഡിയോയ്ക്ക് താഴെ കുറിച്ചിരുന്നു.

അമ്മയേയും മോളേയും കാണാന്‍ ഒരേപോലെയുണ്ട്. ഈ ‘അമ്മ മകൾ സ്നേഹം എന്നും നിലനിൽക്കാൻ
പ്രാർത്ഥിക്കുന്നു. എല്ലാവര്ക്കും ഈ ഭാഗ്യം ഉണ്ടാകട്ടെ… എന്നെല്ലാം ആരാധകർ കമെന്റ് ചെയ്യുന്നുണ്ട്.

about soubhagya

Safana Safu :