ബീഫിന്റെ കാര്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർക്കറിയേണ്ടത് ഞാൻ പോർക്ക് കഴിക്കുമോ എന്നായിരുന്നു, ഞാൻ അതും കഴിക്കും; തുറന്നടിച്ച് നിഖില വിമൽ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ . ബാലതാരമായി എത്തി മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് മുന്നേറുകയാണ് താരം. താരത്തിന്റെ ബീഫിനെ കുറിച്ച് പറയുന്ന ഇൻർവ്യൂ വലിയ രീതിയിൽ വൈറലായിരുന്നു . ഇപ്പോഴിതാ
ബീഫിനെ കുറിച്ച് പറയുന്ന ഇൻർവ്യൂ വന്നതിന് ശേഷമാണ് ആൾക്കാർ അതിനെ വലിയ ചർച്ചയാക്കാൻ തുടങ്ങിയതെന്ന് നിഖില വിമൽ. കൊല്ലുകയാണെങ്കിൽ എല്ലാത്തിനേയും കൊല്ലാം അല്ലെങ്കിൽ ഒന്നിനേയും കൊല്ലരുത് എന്നാണ് പറഞ്ഞത് എന്നും നിഖില റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഞാൻ ബീഫ് കഴിക്കും. ബീഫിന്റെ കാര്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർക്കറിയേണ്ടത് ഞാൻ പോർക്ക് കഴിക്കുമോ എന്നായിരുന്നു. ഞാൻ അതും കഴിക്കും. ഇത് എനിക്ക് എവിടെയും പറയാൻ പറ്റിയിട്ടില്ല. ഇതൊക്കെ കഴിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിട്ടില്ല, കാരണം അച്ഛൻ പണ്ട് വീട്ടിൽ കൊണ്ടുവരുന്ന സാധനങ്ങളൊക്കെ തന്നെയായിരുന്നു’ താരം കൂട്ടിച്ചേർത്തു.

എന്റെ ബീഫ് ഇന്റർവ്യൂ വന്നതിന് ശേഷമാണ് ആൾക്കാർ അതിനെ വലിയ ചർച്ചയാക്കാൻ തുടങ്ങിയത്. അതിന് മുന്നെ എന്നോട് ജനറലി ആരും രാഷ്ട്രീയം എന്താണ് എന്ന് ചോദിച്ചിട്ടുമില്ല, ഞാനായിട്ട് അങ്ങനെ ആരോടും പറഞ്ഞിട്ടുമില്ല. ബീഫ് പരാമർശം ആ അഭിമുഖത്തിലെ ​ഗെയിമിന്റെ ഭാഗമായി പറഞ്ഞതാണ്. കൊല്ലുവാണെങ്കിൽ എല്ലാത്തിനേം കൊല്ലാം അല്ലെങ്കിൽ ഒന്നിനേയും കൊല്ലരുത് എന്നാണ് പറഞ്ഞത്. ചിലർ പറയാറില്ലേ, ചിക്കൻ കഴിക്കും ബീഫ് കഴിക്കില്ല, അല്ലെങ്കിൽ മറ്റെന്തെങ്കിലും മീറ്റ് കഴിക്കില്ല എന്നൊക്കെ, അത് അവരുടെ ചോയിസ് ആണ്. പക്ഷെ കൊല്ലുന്നതിനെ കുറിച്ച് അങ്ങനെ പറയുമ്പോൾ എനിക്ക് അറിയില്ല.

ഞാൻ ബീഫ് കഴിക്കും. ബീഫിന്റെ കാര്യം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർക്കറിയേണ്ടത് ഞാൻ പോർക്ക് കഴിക്കുമോ എന്നായിരുന്നു. ഞാൻ അതും കഴിക്കും. ഇത് എനിക്ക് എവിടെയും പറയാൻ പറ്റിയിട്ടില്ല. ഇതൊക്കെ കഴിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിട്ടില്ല, കാരണം അച്ഛൻ പണ്ട് വീട്ടിൽ കൊണ്ടുവരുന്ന സാധനങ്ങളൊക്കെ തന്നെയായിരുന്നു. ഇപ്പോൾ ഉണ്ടാകുന്ന സാഹചര്യത്തിന്റെ പുറത്താണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. ഇതിന് മാറ്റം വരുത്തണമെങ്കിൽ നമ്മളൊക്കെ തന്നെ ചിന്തിക്കണം.

തല്ലുമാലയിൽ ബീഫ് പരാമർശം അവർ വേണ്ടെന്ന് വെയ്ക്കുകയോ അവരുടെ സിനിമയിൽ നിന്ന് അത് ഒഴിവാക്കപ്പെടുകയോ ചെയ്യുന്നില്ല. അപ്പോൾ എല്ലാം ഒരോ മൂവ്മെന്റല്ലെ. ഇത് അവരുടെ ഭാഗത്ത് നിന്നുള്ള മൂവ്മെന്റാണ്. ചിലപ്പോൾ ഇത് മാറുവായിരിക്കും. കാരണം ഇങ്ങനത്തെ ചിന്താ​ഗതികൾ കൊണ്ടല്ലല്ലോ നമ്മൾ ജീവിക്കുന്നത്. വേറെ എന്തൊക്കെയോ പ്രശ്നങ്ങൾ ഈ നാട്ടിൽ നടക്കുന്നുണ്ട്. ചർച്ച ചെയ്യപ്പെടേണ്ടതും വിലയ പ്രശ്നങ്ങളാക്കേണ്ടതും ആയുള്ള ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.


‘എന്റെ ബീഫിനെകുറിച്ച് പറഞ്ഞ ഇന്റർവ്യൂ പിറ്റേ ദിവസം വൈറലായി. അങ്ങനെ വൈറലാക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. അത് വൈറലായത്, ഇവിടുത്തെ സാഹചര്യം അങ്ങനെയായതു കൊണ്ടാണല്ലോ. നമുക്കാരൊടും ഒന്നും കഴിക്കരുത് എന്നോ കഴിക്കണം എന്നോ പറയാനുള്ള അവകാശമില്ല. ഞാൻ ആവരോടാരോടും വെജിറ്റേറിയൻ കഴിക്കരുത് എന്ന് പറയുന്നില്ലല്ലോ.

AJILI ANNAJOHN :