നമ്മൾ അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിന് ഒരു കാരണം ഉണ്ട്! ‘വെറും വിവാഹ വീഡിയോ അല്ല ‘ഇത് ലേ‍ഡി സൂപ്പർ സ്റ്റാറിന്റെ ഡോക്യുമെന്ററിയാണ്; നെറ്റ്ഫ്ലിക്സ് പ്രോജക്ടിനെ കുറിച്ച് ​ഗൗതം മേനോൻ

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറാണ് നയൻ‌താര .ഡയാന മറിയം എന്ന പെൺകുട്ടിയിൽ നിന്നും നയൻതാര എന്ന സൂപ്പർതാരത്തിലേക്കുള്ള യാത്ര ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര, ഇന്ന് തെന്നിന്ത്യൻ സിനിമയ്ക്ക് പകരം വയ്ക്കാൻ കഴിയാത്തൊരു സാന്നിധ്യമാണ്.

നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമുള്ള ആരാധകർ കാത്തിരുന്ന മുഹൂർത്തമായിരുന്നു, നയൻതാര-വിഘ്നേഷ് വിവാഹം. ജൂൺ ഒമ്പതിന് മഹാബലിപുരത്ത് ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി നടന്ന വിവാഹത്തിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് നയൻതാര ഫാൻസ്. എന്നാൽ ഇത് വേറും വിവാഹ വീഡിയോ മാത്രമല്ല, നയൻതാരയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് എന്നാണ് സംവിധായകൻ ​ഗൗതം വാസുദേവ് മേനോൻ പറയുന്നത്.


ഗൗതം മേനോൻ ആണ് നയൻതാരയുടെ വിവാഹ വീഡിയോ ഉൾകൊള്ളുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടേൽ’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘ഇത് ലേ‍ഡി സൂപ്പർ സ്റ്റാറിന്റെ ഡോക്യുമെന്ററിയാണ്. നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയിൽ നയൻതാരയുടെ ബാല്യകാല ഓർമ്മകളും ചിത്രങ്ങളും പങ്കുവെയ്ക്കുന്നതാണ്. ഒപ്പം സിനിമ മേഖലയിലേക്കുള്ള നയൻസിന്റെ യാത്രകളും വിവാഹത്തിന്റെ നിമിഷങ്ങളും പങ്കുവെയ്ക്കുന്നുണ്ട്,’ ​ഗൗതം മേനോൻ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ

‘നിരവധി പേർ ആദ്യം വിചാരിച്ചത് നയൻതാരയുടെ വിവാഹ വീ​ഡിയോ ഞാനാണ് എടുക്കുന്നത് എന്നാണ്. പക്ഷെ നെറ്റ്ഫ്ലിക്സുമായി ചേർന്നുകൊണ്ട് നയൻസിന്റെ ഡോക്യുമെന്ററിയാണ് ഞാൻ സംവിധാനം ചെയ്യുന്നത്. നമ്മൾ അവരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിന് ഒരു കാരണം ഉണ്ട്. അത് അവരുടെ ചെറുപ്പകാലം മുതൽ ഇന്ന് വരെയുള്ള യാത്രയിൽ നിന്ന് ലഭിച്ചതാണ്. നിങ്ങൾക്ക് അവരുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ കഴിയും. വിഘ്നേഷും ഇതിന്റെ ഒരു ഭാ​ഗമാണ്. ഞങ്ങൾ ഇതിന്റെ പ്രവർത്തനത്തിലാണ്.’ ​ഗൗതം മേനോൻ കൂട്ടിച്ചേർത്തു.

AJILI ANNAJOHN :