താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല, ഭാരത് ജോഡോ യാത്രയിലെത്തിയത് രമേശ് ചെന്നിത്തല ക്ഷണിച്ചിട്ട്; ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് തനിക്കു രാഹുലില്‍ കാണാന്‍ കഴിഞ്ഞതെന്ന് വിനു മോഹന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് വിനു മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലും വിനു മോഹന്‍ പങ്കാളിയായിരുന്നു. ഈ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായത് തനിക്ക് ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല ക്ഷണിച്ചത് കൊണ്ടാണെന്ന് പറയുകയാണ് നടന്‍.

രാഹുല്‍ ഗാന്ധിയോട് സംസാരിച്ചതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ പറയുന്നത്. താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല. ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല എംഎല്‍എ ക്ഷണിച്ചതു കൊണ്ടാണ് രാഹുലുമായി സംസാരിക്കാന്‍ കഴിഞ്ഞത് എന്നാണ് വിനു മോഹന്‍ പറഞ്ഞത്. ഇംഗ്ലീഷ് സിനിമകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയന്‍ സിനിമകളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇറാനിയന്‍ സിനിമകളുടെ ബൗദ്ധികമായുള്ള ഔന്നത്യവും വേറിട്ട രീതിയുമാണ് ഇഷ്ടം കൂടാന്‍ കാരണം. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അത് അയച്ചു തരണമെന്നും രാഹുല്‍ വിനുവിനോട് പറഞ്ഞു.

കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം, തെരുവില്‍ അലയുന്നവരുടെ പുനരധിവാസം എന്നിവയില്‍ ഇടപെടുന്ന കാര്യവും രാഹുലിനോടു സംസാരിച്ചു. ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് തനിക്കു രാഹുലില്‍ കാണാന്‍ കഴിഞ്ഞത് എന്നാണ് വിനു മോഹന്‍ പറയുന്നത്.

Vijayasree Vijayasree :