കാരവാൻ സമസ്കാരം വന്നതോടെ സെറ്റിലെ അന്തരീക്ഷം മാറി; അഭിനേതാക്കാൾ ഓരോ തുരുത്തുകളായി മാറി കഴിഞ്ഞു; തുറന്ന് പറഞ്ഞ് സിബി മലയിൽ !

മലയാളം സിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബി മലയിൽ ‘കൊത്ത്’ എന്ന സിനിമയിലൂടെ എത്തുന്നത്. ഇതിന് കാരണവും സിബി മലയിൽ വ്യക്തമാക്കി. ‘സ്വയം നവീകരിക്കാനും നല്ല സിനിമയ്ക്കുമായുള്ള കാത്തിരിപ്പിലായിരുന്നു കുറച്ചുകാലം. ഞാൻ സിനിമ ചെയ്തിരുന്ന കാലത്ത് പൊതുസ്ഥലങ്ങളിൽ ചെല്ലുമ്പോൾ ആളുകൾ ചോദിക്കാറുണ്ട് ‘നിങ്ങളുടെ പഴയകാല മാജിക്കുള്ള സിനിമ കാണാൻ ഇപ്പോഴും കാത്തിരിക്കുകയാണ്. എന്തുകൊണ്ടാണ് അത്തരം സിനിമകൾ സംഭവിക്കാത്തത്’ എന്ന്. ആ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ‘കൊത്ത്’. ഹേമന്ത് കുമാർ രചിച്ച മികച്ച തിരക്കഥ തന്നെയാണ് കൊത്തിന്റെ അടിത്തറ.
‘മികച്ച തിരക്കഥാകൃത്തുക്കളെ മലയാള സിനിമ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്. ലോഹിതദാസ്, എം.ടി, രഞ്ജിത്ത്, ഡെന്നീസ് ജോസഫ്, രഘുനാഥ് പാലേരി തുടങ്ങി മികച്ച തിരക്കഥാകൃത്തുക്കളുമായുള്ള കൂട്ടുകെട്ടായിരുന്നു നല്ല സിനിമകൾ സംവിധാനം ചെയ്യാൻ എനിക്ക് തുണയായത്. അതുപോലൊരു നല്ല കൂട്ടുകെട്ടായി ഹേമന്ദ് കുമാറും മാറുമെന്നാണ് പ്രതീക്ഷ,’സിബി മലയിൽ കൂട്ടിച്ചേർത്തു.

അതെ പോലെ കാരവന്‍ വരുന്നതിന് മുമ്പ് ഇടവേളകളിൽ എല്ലാവരും ഒന്നിച്ചിരുന്ന് കാര്യങ്ങൾ സംസാരിച്ചിരുന്നു എന്നും അക്കാലത്ത് അഭിനേതാക്കൾ തമ്മിൽ വലിയ ആത്മബന്ധമുണ്ടായിരുന്നു എന്നും സിബി മലയില്‍ അഭിപ്രായപ്പെട്ടു.
‘അവരവരുടെ സീൻ കഴിഞ്ഞ് താരങ്ങൾ കാരവാനിലേക്ക് പോകുകയാണ്. ഷോട്ടിന്റെ സമയത്ത് മാത്രമേ അവർ പുറത്തിറങ്ങൂ. എല്ലാ സൗഹൃദങ്ങളും ഔപചാരികമായി മാറിക്കഴിഞ്ഞു,’ സിബി മലയില്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയില്‍ സിനിമയിലേയും സെറ്റിലേയും വിശേഷങ്ങൾ പങ്കുവെച്ചത്.

സിനിമാ സെറ്റുകളിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. അത് പറയാതിരിക്കാനാവില്ല. മുൻകാലങ്ങളിൽ സിനിമാസെറ്റുകളിലെ ഇടവേളകളിൽ എല്ലാവരും ഒന്നിച്ചിരുന്ന് കാര്യങ്ങൾ സംസാരിച്ചിരുന്നു. എല്ലാവരും തമ്മിൽ വലിയ ആത്മബന്ധമുണ്ടായിരുന്നു. അത് സിനിമകൾക്ക് കൂടുതൽ മികവേകാൻ സഹായകമായിരുന്നു. എന്നാൽ കാരവാൻ സമസ്കാരം വന്നതോടെ ഈ ഒരു അന്തരീക്ഷം മാറി. ഇപ്പോൾ ഓരോ ഷോട്ട് കഴിയുമ്പോഴേയ്ക്കും താരങ്ങൾ കാരവാനിലേക്ക് പോകുകയാണ് ഷോട്ടിന്റെ സമയത്ത് മാത്രമേ അവർ പുറത്തിറങ്ങൂ. അഭിനേതാക്കാൾ ഓരോ തുരുത്തുകളായി മാറി കഴിഞ്ഞു. എല്ലാ സൗഹൃദങ്ങളും ഔപചാരികമായി മാറി.

AJILI ANNAJOHN :