അങ്ങനെ പോയാൽ അച്ഛനെ പിന്നെ കിട്ടില്ലെന്ന് മോൾ പറഞ്ഞു! അതില്‍ അവള്‍ക്ക് സങ്കടമുണ്ടെന്ന് മനസിലാക്കിയതോടെ ആ ശീലം ഞാൻ മാറ്റി ; മനസ്സ് തുറന്ന് ജയസൂര്യ !

മലയാളക്കരയിൽ നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ.മഹാ നടൻമാരായ മമ്മൂക്കയുടെയും, ലാലേട്ടന്‍റെയും മാറി മാറി വന്ന മറ്റ് താരങ്ങളുടെയും സിനിമകൾ കൊട്ടിഘോക്ഷിക്കപ്പെടുമ്പോൾ…. കൊട്ടും, കുരവുയവുമില്ലാതെ….. അത്രയൊന്നും അഘോക്ഷിക്കപ്പെടാതെ ഈ നടൻ നിശ്ശബ്ദനായി മലയാള സിനിമയുടെ ഭാഗമായി ഇവിടെ തന്നെയുണ്ട്. ആരുടെയും കൈതാങ്ങില്ലാതെ മലയാള സിനിമയുടെ അരിക് പിടിച്ച് കയറാൻ ആത്മാർഥമായി ശ്രമിക്കുന്ന പ്രതിഭ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ, ഫാൻസ് അസോസിയേഷന്‍റെ മാർക്കറ്റിങ് തന്ത്രങ്ങളുമില്ലാതെ അയാൾ കഴിഞ്ഞ 20 വർഷമായി അഭിനയത്തിന്‍റെ പിന്‍ബലത്തോടെ ഇപ്പോഴും ലീഡ് ചെയ്യുന്ന

മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് ജയസൂര്യ. എല്ലാതരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാനാവുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ജയസൂര്യയുടെ ഭാര്യ സരിതയും മക്കളായ അദ്വൈതും വേദയുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ദുല്‍ഖറിനെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ അദ്വൈത് സംവിധാനത്തിലാണ് താല്‍പര്യമെന്നും വ്യക്തമാക്കിയിരുന്നു. സിനിമാജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള ജയസൂര്യയുടെ അഭിമുഖം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസുതുറന്നത്

സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല ജയസൂര്യ കടന്നുപോയത്. ഗുരുത്വും ഭാഗ്യവും ദൈവാനുഗ്രഹവുമൊക്കെയുള്ളത് കൊണ്ടാണ് ഇവിടെ വരെ എത്തിയതെന്നാണ് വിശ്വസിക്കുന്നത്. ഇതൊന്നും ഞാന്‍ തിരഞ്ഞെടുത്തതല്ല, എങ്ങനെയൊക്കെയോ ആയി ഈ കഥാപാത്രങ്ങളെല്ലാം എന്നെ തേടി വരികയായിരുന്നു എന്നുമായിരുന്നു ജയസൂര്യ പറഞ്ഞത്.
കുടുംബം എല്ലാത്തിനും പിന്തുണയുമായി കൂടെയുണ്ട്. വീട്ടില്‍ വില്ലത്തരം കാണിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മകളെക്കുറിച്ചായിരുന്നു ജയസൂര്യ പറഞ്ഞത്.

ചേട്ടന്‍ വെറുതെയിരിക്കുമ്പോള്‍ അങ്ങോട്ട് ചെന്ന് തോണ്ടാറുണ്ട്. ചേട്ടനെ ദേഷ്യം പിടിപ്പിക്കാനായി ഓരോന്ന് ചോദിക്കാറുണ്ട്. എല്ലാ കാര്യങ്ങളും തുറന്നുപറയുന്നവരാണ് ആദിയും വേദയും. എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
കൗമാരത്തിലേക്ക് കടക്കുമ്പോള്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. ആദിയുടെ കാര്യത്തില്‍ അതൊന്നുമില്ലായിരുന്നു. നാലു പേരുടേയും ഗുണവും ദോഷവും പറയുക എന്നത് വളരെ മുന്‍പേ തന്നെ അവരെക്കൊണ്ട് പറയിപ്പിക്കാറുണ്ട്. പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിക്കണമെന്നും പറഞ്ഞിട്ടുണ്ടെന്നായിരുന്നു സരിത പറഞ്ഞത്.

അച്ഛന് ഫോണ്‍ വന്നാല്‍ കുറേ സമയം കഴിഞ്ഞതിന് ശേഷം മാത്രമേ തിരിച്ച് വരാറുള്ളൂ. അച്ഛന്റെ കൂടെ അങ്ങനെ കളിക്കാന്‍ സമയം കിട്ടാറില്ലെന്ന് മുന്‍പ് വേദ പറഞ്ഞിരുന്നു. അതില്‍ അവള്‍ക്ക് സങ്കടമുണ്ടെന്ന് മനസിലാക്കിയതോടെയാണ് താന്‍ അത് മാറ്റിയതെന്ന് ജയസൂര്യ പറയുന്നു. മക്കളോടൊപ്പം ഇരിക്കുമ്പോള്‍ ഫോണ്‍ അത്രയധികം ഉപയോഗിക്കാറില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

AJILI ANNAJOHN :