‘എല്ലാവരുടെയും ജീവിതത്തിലും അപ് ആന്‍ഡ് ഡൗണ്‍ ഉണ്ടാകും,ജോണ്‍ കൊക്കനൊപ്പം ജീവിച്ച കാലത്താണ് ഏറ്റവും സന്തോഷിച്ചിട്ടുള്ളത്,പക്ഷേ പിന്നീടൊരു ഘട്ടത്തില്‍ രണ്ടാള്‍ക്കും പരസ്പരം അകലേണ്ടി വന്നു; മനസ്സ് തുറന്ന് മീര വാസുദേവ്

‘തന്മാത്ര’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായ നടിയാണ് മീര വാസുദേവ്. ഒരു ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര. ഏഷ്യാനെറ്റിൽ ആരംഭിച്ച ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെയാണ് മീര വാസുദേവ് വീണ്ടും മലയാളത്തിൽ സജീവ സാന്നിധ്യമായിരിക്കുന്നത്

സിനിമയെക്കാളും കൂടുതല്‍ പ്രശസ്തി നേടി കൊടുത്ത സീരിയലിന്റെ വിജയത്തില്‍ സന്തോഷിക്കുകയാണ് മീരയിപ്പോള്‍. അതേസമയം ജീവിത്തതിലെ ഒരു പ്രതിസന്ധിഘട്ടത്തില്‍ വിവാഹമോചിതയാവേണ്ടി വന്നതിനെ പറ്റി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മീര വാസുദേവ് പറഞ്ഞു. രണ്ടാമത്തെ ഭര്‍ത്താവിന്റെ കൂടെയുള്ള ജീവിതത്തെ കുറിച്ചും നടി മനസ് തുറന്നിരിക്കുകയാണ്.

വിവാഹമോചനത്തെ കുറിച്ച് മീരയുടെ വാക്കുകളിങ്ങനെ.. ‘എല്ലാവരുടെയും ജീവിതത്തിലും അപ് ആന്‍ഡ് ഡൗണ്‍ ഉണ്ടാകും. ജോണ്‍ കൊക്കനൊപ്പം ജീവിച്ച കാലത്താണ് ഏറ്റവും സന്തോഷിച്ചിട്ടുള്ളത്. പക്ഷേ പിന്നീടൊരു ഘട്ടത്തില്‍ രണ്ടാള്‍ക്കും പരസ്പരം അകലേണ്ടി വന്നു. എങ്കിലും മകന്‍ അരിഹയ്ക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ഞങ്ങള്‍ ചെയ്യാറുള്ളതെന്ന് മീര വ്യക്തമാക്കുന്നത്.

വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷിക്കാനുള്ള വാര്‍ത്തകളാണ്. അത്തരം നെഗറ്റീവ ന്യൂസ് മൈന്‍ഡ് ചെയ്യാറില്ല. വളരെ ഫോക്കസ്ഡ് ആയി കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് ഞാന്‍. മാനസികമായും ശാരീരികമായും സ്പിരിച്വലായും ഫിറ്റ് ആയിരിക്കുക, അരിഹയുടെ ഏറ്റവും നല്ല അമ്മയാവുക, ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തുക എന്നിവയാണ് എന്റെ ഗോള്‍. മനസ് കരുത്തോടെ ഇരിക്കുന്നതിനായി എന്നെ പ്രചോദിപ്പിക്കുന്നവരുടെ ചിത്രങ്ങള്‍ മുറിയില്‍ സ്റ്റാപ്പിള്‍ ചെയ്ത് വച്ചിട്ടുണ്ടെന്ന്’ നടി പറയുന്നു.

ടിവിയിലൂടെയാണ് തന്റെ കരിയര്‍ തുടങ്ങിയതെന്ന് മീര വാസുദേവ് പറയുന്നു. പിന്നീട് ഹിന്ദി, തമിഴ്, മലയാളം തുടങ്ങി പല ഭാഷകളില്‍ സിനിമകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ വിവാഹവും കുട്ടിയുമൊക്കെയായി തിരക്കായി. അങ്ങനെയിരിക്കുമ്പോഴാണ് കുടുംബവിളക്ക് സീരിയലിലേക്ക് വിളിക്കുന്നത്. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ടെലിവിഷനിലേക്ക് മടങ്ങി വരാനൊരു ഓഫര്‍ ലഭിക്കുന്നത്. ഏത് ഭാഷയില്‍ അഭിനയിച്ചാലും സിനിമ മാറുന്നില്ല.

പക്ഷേ സീരിയലില്‍ അഭിനയിച്ചാല്‍ സിനിമ കിട്ടുമോ എന്ന ആശങ്ക തോന്നി. പക്ഷേ കുടുംബവിളക്കിന്റെ ആദ്യ എപ്പിസോഡ് വന്നത് മുതല്‍ ആ സംശയം മാറി. ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ആ സ്ഥാനം കിട്ടി. സിനിമയെക്കാള്‍ സ്വീകാര്യത സീരിയലുണ്ടാക്കിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്ര സ്‌നേഹത്തോടെയും ആരാധനയോടെയും പെരുമാറുന്ന പ്രേക്ഷകര്‍ മലയാളത്തിലേ ഉള്ളു. വീട്ടിലെ കുട്ടി എന്ന സ്‌നേഹമാണ് അവര്‍ക്ക്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് താമസമാക്കിയതെന്നും മീര പറയുന്നു.

AJILI ANNAJOHN :