ബോളിവുഡ് ചർച്ച ചെയ്യുന്ന ഉള്ളടക്കങ്ങളോടുള്ള പ്രേക്ഷകരുടെ അമർഷം; ബോയ്‌കോട്ട് സംസ്കാരം നല്ല പ്രവണത; സംവിധായകൻ വിവേക് അഗ്നിഹോത്രി

ബോയ്‌കോട്ട് സംസ്കാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ബോയ്‌കോട്ട് സംസ്കാരം നല്ല പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു സങ്കീർണ്ണമായ പ്രശ്‌നമാണെന്നും ബോളിവുഡ് ചർച്ച ചെയ്യുന്ന ഉള്ളടക്കങ്ങളോടുള്ള പ്രേക്ഷകരുടെ അമർഷമാണ് കാണുന്നത്.

അതിന്റെ അന്തിമ ഫലം നല്ലത് തന്നെയായിരിക്കുമെന്നും വിവേക് ​​അഗ്നിഹോത്രി ഒരുഅഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ഈ പ്രചാരണങ്ങൾ വലതുപക്ഷ പ്രസ്ഥാനങ്ങളുടെ അനുഭാവികൾ നടത്തുന്ന ആക്രമണമാണോ എന്ന ചോദ്യത്തിന് ബോളിവുഡിനെതിരായ സാംസ്കാരിക കലാപങ്ങളാണിവയെന്നാണ് വിവേക് അഗ്നിഹോത്രിയുടെ മറുപടി.

സിനിമകൾ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി വലിയ തോതിൽ ബോയ്‌കോട്ട് ക്യാംപെയ്നുകൾ ഉയരുന്ന സാഹചര്യമാണുള്ളത്. ‘ലാൽ സിംഗ് ഛദ്ദ’, ‘രക്ഷാബന്ധൻ’, ‘ഡാർലിംഗ്സ്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾ ബഹിഷ്ക്കരണ ക്യാംപെയ്നുകൾക്ക് ഇരയാകേണ്ടി വന്നിരുന്നു. ബിജെപി പ്രൊപ്പഗാണ്ട പറയുന്ന സിനിമ എന്ന നിലയ്ക്ക് ‘ദ കശ്മീര്‍ ഫയല്‍സ്’ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു.

2005ൽ ‘ചോക്ലേറ്റ്’ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രം ‘ദ യൂഷ്വൽ സസ്പെക്റ്റ്സി’ന്റെ റീമേക്കായിരുന്നു ‘ചോക്ലേറ്റ്’. തുടർന്ന് ‘സിദ്’, ‘ഹേറ്റ് സ്റ്റോറി’ തുടങ്ങിയ സിനിമകളും അദ്ദേഹം ഒരുക്കി. ‘ദ കശ്മീര്‍ ഫയല്‍സ്’ ആണ് അദ്ദേഹത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.

Noora T Noora T :