നാല് ദിവസത്തിനുള്ളിൽ 3 ലക്ഷത്തോടടുപ്പിച്ച് കാഴ്ചക്കാർ, ഇങ്ങനെയാണെങ്കിൽ പതിനെട്ട് ലക്ഷം അടിച്ച ടീസറിനെ കടത്തിവെട്ടും; ‘ഇനി ഉത്തരം’ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

നാഷണൽ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളിയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രമാണ് ‘ഇനി ഉത്തരം’. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയ്‌ലർ ഇറങ്ങി 4 ദിവസം പിന്നിടുമ്പോൾ 3 ലക്ഷത്തോടടുപ്പിച്ച് കാഴ്ചക്കാരുമായി മുന്നേറുകയാണ്.

മൂന്നാഴ്ച മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പതിനെട്ട് ലക്ഷം കാഴ്ചക്കാണ് ഇതുവരെ കണ്ടത്. ടീസർ ഇങ്ങനെയാണെങ്കിൽ ട്രെയ്‌ലറും കുതിച്ച് കയറുമെന്നാണ് കണക്ക് കൂട്ടൽ. അപർണ്ണ ബലമുരളിയുടെ ഞെട്ടിക്കുന്ന സംഭാഷണമാണ് ട്രെയിലറിൽ എടുത്ത് പറയേണ്ടത്. പോലീസ് സ്റ്റേഷനിലെത്തി ‘ഞാൻ ഒരാളെ കൊന്നു സാറേ’… എന്ന് പറയുന്ന അപർണ്ണയെയാണ് കാണാൻ സാധിക്കുന്നത്. അപർണയുടേത് മികച്ച പ്രകടനം തന്നെയായിരിക്കുമെന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്.

സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഒരു ക്രൈം ത്രില്ലർ കൂടിയാണ്. സെപ്റ്റംബറിലാണ് ‘ഇനി ഉത്തരം’ തിയേറ്ററുകളിൽ എത്തുന്നത്

എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിലെ മെല്ലെ മെല്ലെയെന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അപർണയും സിദ്ധാർത്ഥ് മേനോനുമാണ് വീഡിയോ ​ഗാനത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം നൽകിയിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കർ ആണ്. ഈ ​ഗാനത്തിലെ ​ഗുജറാത്തി വരികൾ എഴുതിയിരിക്കുന്നത് നിഖിത മനില ആണ്. ഹിഷാമും പാടിയിട്ടുണ്ട്.

എ ആന്റ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, വിനോഷ് കൈമൾ. കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദീപക് നാരായൺ.

Noora T Noora T :