ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തന്ത്രപരമായി ഒഴിഞ്ഞു മാറി വിജയ് ദേവരക്കൊണ്ട; വൈറലായി വീഡിയോ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുളഅള താരമാണ് വിജയ് ദേവരകൊണ്ട. താരം നായകനായെത്തി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ലൈഗര്‍ തിയേറ്ററുകളില്‍ നിന്ന് പരാജയമാണ് നേരിട്ടത്. വന്‍ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് ബോക്‌സോഫീസില്‍ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.

ലൈഗര്‍ ചിത്രീകരണം നടക്കുമ്പോള്‍ത്തന്നെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള മറ്റൊരു ചിത്രം കൂടി പുരി ജഗന്നാഥ് പ്രഖ്യാപിച്ചിരുന്നിലും ചിത്രത്തേക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സൈമ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ വിജയ് ദേവരകൊണ്ട പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ജനഗണ മന എന്ന ചിത്രമായിരുന്നു പുരി ജഗന്നാഥ്‌വിജയ് ദേവരകൊണ്ട കൂട്ടുകെട്ടില്‍ ഒരുങ്ങേണ്ടിയിരുന്ന പുതിയ ചിത്രം. ലൈഗറിന്റെ പരാജയത്തേത്തുടര്‍ന്ന് ഈ ചിത്രം താത്ക്കാലികമായി നിര്‍ത്തിവെച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് സൈമ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ വിജയ് ദേവരകൊണ്ട എത്തിയത്. പുതിയ ചിത്രങ്ങളേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താരം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു.

സൈമയില്‍ മുമ്പ് രണ്ട് മൂന്ന് തവണ പങ്കെടുത്തിട്ടുണ്ടെന്നും അവാര്‍ഡ് ജേതാക്കളായ സുഹൃത്തുക്കളെ നേരില്‍ക്കണ്ട് അഭിനന്ദിക്കാനുമാണ് എത്തിയതെന്നുമാണ് വിജയ് പറഞ്ഞത്. പുതിയ ചിത്രങ്ങളേക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനേക്കുറിച്ച് ഈ വേദിയില്‍ വെച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

Vijayasree Vijayasree :