ഞങ്ങളൊന്നിച്ച് എവിടെയെങ്കിലും പോവുകയാണെങ്കില്‍ എങ്ങനെയായാലും അടിയുണ്ടാവുമെന്ന് ജിഷിന് ; വരദയുടെ പോസ്റ്റിന് പിന്നിലെ ആ സൂചന എന്ത് ?

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് വരദയും ജിഷിനും. ഇരുവരും ഒരുമിച്ച് സീരിയലിൽ അഭിനയിച്ച ശേഷം പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാവുകയുമായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്. വിവാഹത്തിന് ശേഷം ഇവർ അഭിനയരംഗത്ത് തുടരുകയായിരുന്നു. നിരവധി കോമഡി സ്കിറ്റിലും ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകർ. അതിനൊരു വ്യക്തമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

. അമല സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ഇവരുടെ തുറന്നുപറച്ചിലുകള്‍ വീണ്ടും ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളാണെന്നും ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലുമുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പരോക്ഷമായാണ് ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചത്. വരദയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള ജിഷിന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമല സീരിയലില്‍ വില്ലനും നായികയുമായാണ് ജിഷിനും വരദയും അഭിനയിച്ചത്. ആദ്യമൊന്നും സംസാരിച്ചിരുന്നില്ലെങ്കിലും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. അതിനിടയിലായിരുന്നു വരദയോട് ജിഷിന്‍ എപ്പോഴും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത്. തിരിച്ച് ജിഷിനോടും ഇതേ കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് ഇരുവരും ശ്രദ്ധിച്ച് തുടങ്ങിയതും പ്രണയത്തിലായതും. വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു.

സോഷ്യല്‍മീഡിയയില്‍ സജീവമായവരാണ് വരദയും ജിഷിനും. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ് വരദ. അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വീഡിയോകളിലോ പോസ്റ്റുകളിലോ ജിഷിനെക്കുറിച്ച് യാതൊരുവിധ പരാമര്‍ശങ്ങളും ഇല്ലാതെ വന്നതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഡിവോഴ്‌സായോ എന്ന ചോദ്യത്തിന് വരദ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. ആയിട്ടില്ല, ആവുമ്പോള്‍ പറയാമെന്നായിരുന്നു ജിഷിന്റെ പ്രതികരണം.

അഭിനയിക്കാന്‍ മാത്രമല്ല സംവിധാനം ചെയ്യാനുള്ള കഴിവും ഉള്ളയാളാണ് വരദ. ആരെക്കുറിച്ചും മോശം സംസാരിക്കാറില്ല. അങ്ങനെയുള്ള കാര്യങ്ങളൊന്നും കേള്‍ക്കാറുമില്ല. ഞങ്ങളൊന്നിച്ച് എവിടെയെങ്കിലും പോവുകയാണെങ്കില്‍ എങ്ങനെയായാലും അടിയുണ്ടാവുമെന്നും മുന്‍പ് ജിഷിന്‍ പറഞ്ഞിരുന്നു. അതാത് സ്ഥലത്ത് വെച്ചോ, കാറില്‍ വെച്ചോ എങ്ങനെയായാലും അടി നടന്നിരിക്കും. ഒന്നിച്ച് അഭിനയിക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണെന്നുമായിരുന്നു ജിഷിന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്.

ഞാന്‍ ഡിവോഴ്‌സായാലും ഇല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു. മറ്റൊരാളുടെ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അറിയാതെ സംസാരിക്കരുതെന്നായിരുന്നു വരദ അടുത്തിടെ പറഞ്ഞത്. വിവാഹമോചനത്തെക്കുറിച്ചുള്ള ജിഷിന്റെ പ്രതികരണം വന്ന ശേഷമുള്ള പോസ്റ്റ് ചര്‍ച്ചയായിരുന്നു. എന്തിനാണ് ആളുകള്‍ കള്ളം പറയുന്നതെന്നായിരുന്നു താരം ചോദിച്ചത്. ഇതോടെയായിരുന്നു ഇവര്‍ ശരിക്കും വേര്‍പിരിഞ്ഞവരാണോയെന്ന ചോദ്യം ഉയര്‍ന്നത്.

AJILI ANNAJOHN :